<
  1. News

രണ്ടുലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍  .

രണ്ടുലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗേലോട്ട് അറിയിച്ചു.

KJ Staff
Ashok Gahlot
രണ്ടുലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍  എഴുതി തള്ളുമെന്ന്  രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗേലോട്ട് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരമേറ്റത് മധ്യപ്രദേശിലും  ഛത്തീസ്ഗഡിലും കാര്‍ഷിക വായ്പ എഴുതി തള്ളിയതിന് പിന്നാലെയാണിത്. ഇതു മൂലം 18,000 കോടി രൂപയുടെ ബാധ്യതയാണ് സംസ്ഥാന സർക്കാരിന് ഉണ്ടാവുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കാര്‍ഷിക വായ്പകള്‍ എഴുതിതള്ളുമെന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലും അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനമെടുത്തിരുന്നു. തൊട്ടുപിന്നാലെയാണ്  അശോക് ഗഹ്ലോതിന്റെയും  തീരുമാനം. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ ഗെഹ്‌ലോത് കാര്‍ഷിക കടം എഴുതിത്തള്ളുന്നത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.
SR
English Summary: Rajasthan Agriculture Loan write off

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds