<
  1. News

ജൂലൈ മാസത്തെ റേഷന്‍ വിതരണം ഓഗസ്റ്റ് 2 വരെ നീട്ടി... കൂടുതൽ കാർഷിക വാർത്തകൾ

ജൂലൈ മാസത്തെ റേഷന്‍ വിതരണം ഓഗസ്റ്റ് 2 വരെ നീട്ടി, ലോഗിൻ ചെയ്യാൻ ഒ.ടി.പി. നിർബന്ധമാക്കി എയിംസ് പോർട്ടൽ, സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; 8 ജില്ലകളിൽ റെ‍ഡ് അലർട്ട് തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
ജൂലൈ മാസത്തെ റേഷന്‍ വിതരണം ഓഗസ്റ്റ് 2 വരെ നീട്ടി
ജൂലൈ മാസത്തെ റേഷന്‍ വിതരണം ഓഗസ്റ്റ് 2 വരെ നീട്ടി

1. സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ 2024 ജൂലൈ മാസത്തെ റേഷന്‍ വിതരണം ഓഗസ്റ്റ് 2 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഒരാഴ്ചക്കാലമായി കാലവർഷം രൂക്ഷമായ സാഹചര്യത്തില്‍ റേഷന്‍കാർഡ് ഉടമകള്‍ക്ക് റേഷന്‍ വാങ്ങുന്നതിന് തടസ്സം നേരിടുന്നതിനാലാണ് രണ്ടുദിവസത്തേക്ക് കൂടി ജൂലൈ മാസത്തെ റേഷന്‍ വിതരണം നീട്ടുന്നത്. ഓഗസ്റ്റ് 3 ന് ആയിരിക്കും സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവധിയെന്നും ഓഗസ്റ്റ് 5 മുതല്‍ ഓഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

2. കൃഷി വകുപ്പിന്റെ വിവിധ പദ്ധതി നടത്തിപ്പുകൾക്കായും, ധനസഹായ വിതരണത്തിനായും നിലവിൽ വന്ന കർഷക രജിസ്‌ട്രേഷൻ പോർട്ടലായ എയിംസ് പോർട്ടലിൽ ലോഗിൻ നടപടികളിൽ ഡിജിറ്റൽ സുരക്ഷ മാനദണ്ഡങ്ങൾ പ്രകാരം ടു ഫാക്ടർ ഓതെന്റിക്കേഷൻ നിലവിൽ വന്നു. ഇനിമുതൽ എയിംസ് പോർട്ടലിൽ ലോഗിൻ ചെയ്യുന്നതിന് യൂസർ ഐഡി, പാസ്സ്‌വേർഡ് എന്നിവയ്ക്ക് പുറമേ കർഷകരുടെ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി കൂടി നൽകിയാൽ മാത്രമേ പോർട്ടൽ ലോഗിൻ സാധ്യമാകൂ. പോർട്ടലിൽ ലഭ്യമായ കർഷകരുടെ വിവരങ്ങൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് ടു ഫാക്ടർ ഓതെന്റിക്കേഷൻ നടപടികൾചെയ്തിട്ടുള്ളത്. കേരള പോലീസിന്റെ സൈബർ ഓപ്പറേഷൻ വിംഗിന്റെ നിർദ്ദേശപ്രകാരമാണ് ഈ നടപടികൾ പൂർത്തീകരിച്ചിട്ടുള്ളതെന്ന് കൃഷി ഡയറക്ടർ അറിയിച്ചു. പോർട്ടലിൽ ലഭ്യമായ കർഷകരുടെ വിവരങ്ങൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് ടു ഫാക്ടർ ഓതെന്റിക്കേഷൻ നടപടികൾചെയ്തിട്ടുള്ളത്.

കർഷകരുടെ പേര്, വിലാസം, കൃഷി, കൃഷിഭൂമിയുടെ വിവരങ്ങൾ, ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവയ്ക്ക് പുറമേ ആനുകൂല്യം ലഭിക്കേണ്ട ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ അപേക്ഷയുടെ ഭാഗമായി കർഷകർ പോർട്ടലിലേക്ക് നൽകുന്നുണ്ട്. വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ലോഗിൻ രീതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. എയിംസ് പോർട്ടലിൽ യൂസർ ഐഡി, പാസ്സ്‌വേർഡ് എന്നിവ നൽകി ലോഗിൻ ചെയ്യുമ്പോൾ കർഷകർ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി. ലഭിക്കും. ഒ.ടി.പി. ലഭിക്കാത്ത കർഷകർക്ക് ഒരു മിനിറ്റിനു ശേഷം വീണ്ടും പോർട്ടലിൽ നിന്നും ഒ ടി പി ജനറേറ്റ് ചെയ്യാവുന്നതാണ്. നെറ്റ്‌വർക്ക് ബുദ്ധിമുട്ടുകൾ കാരണം എസ് എം എസ് ലഭിക്കാത്ത സ്ഥലങ്ങളിൽ ഒ.ടി.പി. ലഭിക്കുന്നതിന് സന്ദേശ് (SANDES) മൊബൈൽ ആപ്ലിക്കേഷൻ കർഷകർക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. സന്ദേശ് മൊബൈൽ ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2303990, 2309122, 2968122 എന്നീ ഫോൺ നമ്പറുകളിൽ വിളിക്കുക.

3. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് സംസ്ഥാനം ജാഗ്രതാ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിതീവ്രമഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതെ സമയം നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ കേരളത്തിലെ വിവിധ നദികളിൽ കേന്ദ്ര ജല കമ്മീഷൻ പ്രളയമുന്നറിയിപ്പും നൽകിയിട്ടുണ്ട്.

English Summary: Ration distribution for July extended till August 2... more Agriculture News

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds