
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ അസിസ്റ്റൻറ് തസ്തികയിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആകെ 450 ഒഴിവുകളാണുള്ളത്. കേരളത്തിൽ റിസർവ് ബാങ്കിന്റെ തിരുവനന്തപുരം, കൊച്ചി ഓഫീസുകളിലായി 16 ഒഴിവുകളാണുള്ളത്. നിശ്ചിത ഒഴിവുകളിൽ ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും നിയമനം ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (21/09/2023)
അവസാന തിയതി
ഒക്ടോബർ നാലുവരെ അപേക്ഷിക്കാം.
ശമ്പളം
ജോലിയിൽ പ്രവേശിക്കുന്നവർക്ക് പ്രതിമാസം 47,849 രൂപ ശമ്പളം ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ വിവിധ സർക്കാർ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിലെ 1000പ്പരം അപ്രന്റിസ് ഒഴിവുകൾ
പ്രായപരിധി
പ്രായം 20നും 28 വയസ്സിനും ഇടയിലായിരിക്കണം
വിദ്യാഭ്യാസ യോഗ്യത
കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്കും 50 ശതമാനം മാർക്കിൽ ബിരുദമുള്ളവർക്കുo അപേക്ഷിക്കാം. എസ് സി, എസ് ടി, പി.ഡബ്ല്യൂ.ഡി. തുടങ്ങിയവർക്ക് പാസ്സ് മാർക്ക് മതിയാകും.
ബന്ധപ്പെട്ട വാർത്തകൾ: SBIലെ പ്രബേഷനറി ഓഫിസർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു: ശമ്പളം 36,000 - 63,840 രൂപ
തിരഞ്ഞെടുപ്പ്
ദേശീയ തലത്തിൽ നടത്തുന്ന പ്രിലിമിനറി, മെയിൻസ് പരീക്ഷ, ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
അപേക്ഷ ഫീസ്
450 രൂപയും + ജി എസ് ടി . എസ് സി /എസ് ടി വിമുക്തഭടന്മാർക്ക് 50 രൂപയാണ്.
Share your comments