<
  1. News

ഓണം പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് റിബേറ്റ് അനുവദിച്ചു

ഓണം പ്രമാണിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, ഖാദി തുണിത്തരങ്ങൾക്ക് റിബേറ്റ് അനുവദിക്കുന്നു. ആഗസ്റ്റ് 2 മുതൽ സെപ്റ്റംബർ 7 വരെയുള്ള വില്പനയ്ക്ക് 20% മുതൽ 30% വരെ റിബേറ്റാണ് അനുവദിക്കുന്നത്. എറണാകുളം ജില്ലയിലെ ഖാദി ബോർഡിൻ്റെ കീഴിലുള്ള അംഗീകൃത വില്പന ശാലകളായ ഖാദി ഗ്രാമ സൗഭാഗ്യ കലൂർ, നോർത്ത് പറവൂർ, പെരുമ്പാവൂർ, സിയാൽ ഖാദി സൗഭാഗ്യ മൂവാറ്റുപുഴ, പായിപ്ര, ഗ്രാമ സൗഭാഗ്യ പഴന്തോട്ടം, മൂക്കന്നൂർ, ശ്രീമൂലനഗരം എന്നീ വില്പനശാലകളിൽ നിന്നും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0 4 8 4 -4 8 6 9 0 8 3 എന്ന നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.

Saranya Sasidharan

1. ഓണം പ്രമാണിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, ഖാദി തുണിത്തരങ്ങൾക്ക് റിബേറ്റ് അനുവദിക്കുന്നു. ആഗസ്റ്റ് 2 മുതൽ സെപ്റ്റംബർ 7 വരെയുള്ള വില്പനയ്ക്ക് 20% മുതൽ 30% വരെ റിബേറ്റാണ് അനുവദിക്കുന്നത്. എറണാകുളം ജില്ലയിലെ ഖാദി ബോർഡിൻ്റെ കീഴിലുള്ള അംഗീകൃത വില്പന ശാലകളായ ഖാദി ഗ്രാമ സൗഭാഗ്യ കലൂർ, നോർത്ത് പറവൂർ, പെരുമ്പാവൂർ, സിയാൽ ഖാദി സൗഭാഗ്യ മൂവാറ്റുപുഴ, പായിപ്ര, ഗ്രാമ സൗഭാഗ്യ പഴന്തോട്ടം, മൂക്കന്നൂർ, ശ്രീമൂലനഗരം എന്നീ വില്പനശാലകളിൽ നിന്നും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0 4 8 4 -4 8 6 9 0 8 3 എന്ന നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.

2. കർഷക ദിനത്തിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ കോട്ടും തൊപ്പിയും അണിയിക്കും. കൃഷി വകുപ്പിന്റെ കൃഷി ദർശൻ പരിപാടിയുടെ ഉദ്ഘാടനവും കർഷക അവാർഡ് വിതരണവും നടക്കുന്ന 17 ആം തിയതിയിലാണ് അതിൽ പങ്കെടുക്കുന്ന മുന്നൂറോളം വരുന്ന അതിഥികൾക്കു ‘വെയ്സ്റ്റ് കോട്ടും’ തൊപ്പിയും അണിയിക്കുന്നത്. വാങ്ങാനുള്ള ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കാൻ കൃഷി സെക്രട്ടറി നിർദേശം നൽകി. തൊപ്പിയിലും കോട്ടിലും ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ലോഗോ പ്രിന്റ് ചെയ്യും.

3. കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ്, കൃഷി ഭവൻ്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ലാലൂർ ക്ലസ്റ്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലാലൂർ വയലിൽ നാട്ടി മഹോൽസവം സംഘടിപ്പിച്ചു. അമ്പലത്തറ CI ടി.കെ.മുകുന്ദൻ ഉദ്ഘാടനം ചെയ്ത പരിപാടി രതീഷ് അമ്പലത്തറ, സ്വർണ്ണ കെ.എസ്സ്. എന്നിവർ നാടൻപാട്ട് അവതരിപ്പിച്ചു. നിരവധി ആളുകൾ പങ്കെടുത്ത പരിപാടിയിൽ വടംവലി, കസേരക്കളി, ഓട്ടം, നിധി തേടൽ തുടങ്ങി വിവിധ മത്സര പരിപാടികളും സംഘടിപ്പിച്ചു

4. കുളനട റോട്ടറി ക്ലബ്ബിന്റെ വിശപ്പു രഹിത കുള നട പദ്ധതി മാതൃകയാണെന്നും, രോഗ രഹിത നാട് സൃഷ്ടിക്കാൻ റോട്ടറി ക്ലബ്ബ് മുന്നിട്ടിറങ്ങണമെന്നും അഭ്യർത്ഥിച്ചു. കൂടുതൽ ആളുകൾക്ക് അവബോധം സൃഷ്ടിക്കുന്നതിനായി ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുമായി റോട്ടറി ക്ലബ്ബ് മുന്നിട്ടിറങ്ങണമെന്നും ആവശ്യപ്പെട്ടു. കുളനട റോട്ടറി ക്ലബ്ബിന്റെ ഈ വർഷത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവ്വഹിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷത്തെ പ്രസിഡൻ്റായി ഹരി ഭാവന ചുമതലയേറ്റു. 

5. സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന 61.5 കോടി രൂപയുടെ പോഷക ബാല്യം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജൻ നിര്‍വഹിച്ചു. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കിത്തുടങ്ങി. വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലെ നാല് ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഈ പദ്ധതി ലഭ്യമാകും. ഒരു കുട്ടിയ്ക്ക് ഒരു ഗ്ലാസ് പാല്‍ വീതം ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും, ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മുട്ടയും നല്‍കുന്നതാണ്. 

6. പാമ്പാടി ഗ്രാമപഞ്ചായത്ത് മൃഗാശുപത്രി കെട്ടിടത്തിൻ്റെ ഉദ്ഘാടനം മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കർഷക പരിശീലന ഹാൾ സഹകരണ, സാംസ്ക്കാരിക വകുപ്പ് മന്ത്രി വി എൻ വാസവനും ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഉമ്മൻ ചാണ്ടി MLA അദ്ധ്യക്ഷനായി. 

7. സമഗ്ര പച്ചക്കറി കൃഷി വ്യാപനത്തിൻറെ ഭാഗമായി കുടുംബശ്രീ നടപ്പാക്കുന്ന അഗ്രി ന്യൂട്രി ഗാർഡൻ ക്യാപയിനിൻ്റെ ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ് കുടുംബശ്രീ എ. ഡി. എസ്, അയൽക്കൂട്ടങ്ങൾ വഴി എല്ലാ വാർഡുകളിലും ആയി 256 സെൻറ് പച്ചക്കറി കൃഷി ചെയ്യുന്നതിൻറെ ഉദ്ഘാടനം അൻവർ സാദത്ത് എംഎൽഎ നിർവ്വഹിച്ചു. ചടങ്ങിൽ ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ അഞ്ചു കുടുംബശ്രീ വനിതകളുടെ സംരംഭമായ അർച്ചന ജെഎൽജി കൃഷി ചെയ്യുന്ന 44 സെൻറ് സ്ഥലത്താണ് അൻവർ സാദത്ത് എംഎൽഎ തൈ നട്ട് ഉദ്ഘാടനം ചെയ്തത്. കൃഷി ചെയ്യുന്നതിനായി ചൂർണ്ണിക്കര കൃഷിഭവനിൽ നിന്നും തൈകളും, കുടുംബശ്രീ സിഡിഎസ് സിൽ നിന്നും വിത്തുകളും നൽകി. മുളക്, വെണ്ട, വഴുതന, പയർ, ചീര, തക്കാളി തുടങ്ങിയ വിവിധ തരത്തിലുള്ള തൈകളും വിത്തുകളും ആണ് കൃഷി ചെയ്യുന്നത്.

8. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി തുറവൂർ T.D.H.S.S ലെ എൻ.എസ് .എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ജൈവ കൃഷി ആരംഭിച്ചു. റിട്ട. അധ്യാപകനും മികച്ച കർഷകനുള്ള അവാർഡ് ജേതാവുമായ പുരുഷോത്തക്കമ്മത്ത് ക്ലാസ് എടുത്തു. വിത്ത് തയ്യാറാക്കൽ മുതൽ വിളവെടുപ്പ് വരെയുള്ള വിവിധ ഘട്ടങ്ങൾ അദ്ദേഹം വോളൻ്റിയർമാർക്ക് പറഞ്ഞു കൊടുത്തു.

9. റബ്ബറിന്റെ മണ്ണും ഇലയും പരിശോധിച്ചുള്ള വളപ്രയോഗം, ഓണ്‍ലൈന്‍ വളപ്രയോഗശുപാര്‍ശ എന്നിവയെക്കുറിച്ച് അറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ റബ്ബര്‍ ഗവേഷണ കേന്ദ്രത്തിലെ സയന്റിസ്റ്റ് ആഗസ്റ്റ് 03 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ മറുപടി നല്‍കുന്നതാണ്. 0 4 8 1 - 2 5 7 6 6 2 2 എന്ന കോള്‍സെന്റര്‍ നമ്പറിൽ വിളിച്ച് നിങ്ങൾക്ക് സംശങ്ങൾക്ക് മറുപടി നേടാവുന്നതാണ്.

10. വിവിധ വിളകളുടെ ഉത്പാദനത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന കർഷകരെ ഹരിയാന കർഷക ക്ഷേമ അതോറിറ്റിയുമായി ബന്ധിപ്പിക്കാൻ ഹരിയാന സംസ്ഥാന സർക്കാർ തീരുമാനിച്ചതായി കൃഷി കർഷക ക്ഷേമ മന്ത്രി ജെ പി ദലാൽ. വിളവ് വർദ്ധിപ്പിക്കുന്നതിനും കാർഷിക മേഖലയിൽ പുരോഗതി കൊണ്ടു വരുന്നതിനുമുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിന് പുരോഗമന കർഷകരുടെ ഗ്രൂപ്പുകൾ രൂപീകരിക്കുമെന്നും, ഓരോ ഗ്രൂപ്പിലും കുറഞ്ഞത് ആറ് കർഷകരെങ്കിലും ഒരേ വിള കൃഷിചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി, ജയ് കിസാൻ പരിപാടിയോടനുബന്ധിച്ച് മാധ്യമ പ്രവർത്തകരോട് സംവദിക്കവെയാണ് ജെ പി ദലാൽ ഇക്കാര്യം പറഞ്ഞത്. വിള വൈവിധ്യവൽക്കരണം നടത്തി മാതൃക കാട്ടിയ കർഷകരെയും അദ്ദേഹം അനുമോദിച്ചു.

11. സംസ്ഥാനത്ത് ഇന്നുമുതൽ തീവ്രമഴയ്ക്കുള്ള സാധ്യത. ജാഗ്രത നിർദ്ദേശം നൽകി മുഖ്യമന്ത്രി. 7 ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ തുടര്‍ച്ചയായി മഴ പെയ്യുന്നതിനാൽ പ്രദേശികമായി ചെറു മിന്നൽ പ്രളയമുണ്ടാകാമെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ മഴ കിട്ടുക മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാകും, പിന്നീട് ഇത് തെക്കൻ കേരളത്തിൽ കനക്കും. ശക്തമായ കാറ്റിനും, കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ ട്രോളിംഗ് അർധരാത്രി അവസാനിച്ചെങ്കിലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്.

ബന്ധപ്പെട്ട വാർത്തകൾ : ശക്തമായ കാറ്റും മോശം കാലാവസ്ഥയും; കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

English Summary: Rebate allowed on Khadi fabric on the occasion of Onam

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds