1. News

ഇഞ്ചിവില റെക്കോർഡിൽ

ഇഞ്ചിവില റെക്കോർഡിലെത്തി. 60 കിലോഗ്രാമിന്റെ ഒരു ചാക്ക് ഇഞ്ചി വിറ്റത് 10,500 രൂപയ്ക്കാണ്. 6 വർഷം മുൻപ് 9,500 രൂപയായിരുന്നതാണ് ഇതിനു മുൻപുള്ള ഏറ്റവും ഉയർന്ന വില.

Asha Sadasiv
ഇഞ്ചിവില റെക്കോർഡിലെത്തി. 60 കിലോഗ്രാമിന്റെ ഒരു ചാക്ക് ഇഞ്ചി  വിറ്റത് 10,500 രൂപയ്ക്കാണ്.  6 വർഷം മുൻപ്  9,500 രൂപയായിരുന്നതാണ് ഇതിനു മുൻപുള്ള ഏറ്റവും ഉയർന്ന വില. എച്ച്ഡി കോട്ട മാർക്കറ്റിൽ കഴിഞ്ഞ 2 ദിവസവും 10,000 മുതൽ 10,500 രൂപ വരെ  കച്ചവടം നടന്നു. ഇഞ്ചി ലഭ്യത കുറഞ്ഞതാണു വില ഉയരാൻ കാരണം..വരുംദിവസങ്ങളിൽ വില പതിനായിരം കടക്കുമെന്നാണ് കരുതുന്നത്.മഴ കുറവായതിനാൽ രണ്ടുമാസത്തിന് ശേഷമേ വിളവെടുപ്പ് നടക്കുകയുള്ളൂവെന്ന സ്ഥിതിയാണുള്ളത്.കഴിഞ്ഞവർഷം ഇതേസമയത്ത് ഇഞ്ചി പഴയതിന് ചാക്കിന് 3500 ഉണ്ടായിരുന്നിടത്തുനിന്നാണ് ഇപ്പോഴത്തെ കുതിച്ചുചാട്ടം. ഇഞ്ചി പുതിയതിന് ചൊവ്വാഴ്ചത്തെ കമ്പോള വില 5000-ത്തിലെത്തി. കഴിഞ്ഞവർഷം ഇത് 1200 ആയിരുന്നു. കഴിഞ്ഞവർഷത്തെ പ്രളയത്തിൽ വെള്ളം കയറി ഇഞ്ചി ചീയുന്ന സാഹചര്യമുണ്ടായപ്പോൾ വിളവെടുപ്പ് സമയത്തിനുമുന്പുതന്നെ കർഷകർ ഇഞ്ചി പറിച്ചിരുന്നു.ഇക്കാരണത്താൽത്തന്നെ ഇപ്പോൾ വിലയിലെ കുതിച്ചുചാട്ടമുണ്ടായപ്പോൾ ഇഞ്ചി കൊടുക്കാനില്ലാത്ത അവസ്ഥയിലാണ് ഭൂരിഭാഗം കർഷകരും.മാർച്ചിൽ 3700, ഏപ്രിലിൽ 4300 എന്നിങ്ങനെ വിലയെത്തി. മേയ് അവസാനവാരത്തോടെ ചാക്കിന് ആറായിരം രൂപയിലേക്കും കുതിച്ചു.
 
 
 
 
 
English Summary: Record prices for ginger

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds