കേന്ദ്ര സർക്കാർ സ്ഥാപനമായ Defence Research and Development Organization നിൽ (DRDO) അപ്രന്റീസ് ഒഴിവുകളുണ്ട്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഡി.ആർ.ഡി.ഒയുടെ ഔദ്യോഗിക വെബ്സൈറ്റായ drdo.gov.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. മേയ് 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഡി.ആർ.ഡി.ഒയിലെ ഒഴിവുള്ള 79 തസ്തികകളിലേക്കാണ് അപേക്ഷി ക്ഷണിച്ചിട്ടുള്ളത്.
NAPS പോർട്ടലിലൂടെയാണ് അപേക്ഷിക്കേണ്ടത്. ആവശ്യമുള്ള രേഖകളും സർട്ടിഫിക്കറ്റുകളും പോർട്ടലിൽ അപ്ലോഡ് ചെയ്യുക.
പത്താം ക്ലാസും ഐ.ടി.ഐയുമുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. 14 വയസിന് താഴെയുള്ളവരാവാൻ പാടില്ല. അപേക്ഷിക്കാനുള്ള അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ബിരുദാന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാൻ യോഗ്യതയില്ല.
അപേക്ഷകരിൽ നിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവരെ യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തും.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ഐ.ടി.ഐ സർട്ടിഫിക്കറ്റ്, മാർക്ക്ഷീറ്റ്, ജാതി സർട്ടിഫിക്കറ്റ്, ഐ.ഡി പ്രൂഫ് തുടങ്ങിയവ സ്കാൻ ചെയ്ത് മെയിൽ അയക്കുക. സിംഗിൾ പി.ഡി.എഫ് ഫയലായാണ് മെയിൽ ഐ.ഡിയിലേക്ക് അയക്കേണ്ടത്. ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് വിജ്ഞാപനം പൂർണമായും മനസ്സിലാക്കുക.
ഇതിൽ പറഞ്ഞിരിക്കുന്ന ഇമെയിൽ ഐ.ഡിയിലേക്കാണ് സ്കാൻ ചെയ്ത് രേഖകൾ അയക്കേണ്ടത്.
Share your comments