1. News

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിലേക്കുള്ള അപേക്ഷ ആരംഭിച്ചു

45 ശതമാനത്തിൽ കുറയാത്ത മാർക്കുമായി ബിരുദം പാസായവർക്ക് 5807 ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ ഒഴിവിലേക്ക് ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് വെബ്സൈറ്റ് വഴി അപേക്ഷിക്കാം

Meera Sandeep
5807 vacancies at Delhi Subordinate Services Selection Board (DSSSB)
5807 vacancies at Delhi Subordinate Services Selection Board (DSSSB)

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (ഡി.എസ്.എസ്.എസ്.ബി) 5807 ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (ടി.ജി.ടി) തസ്തികയിലേക്ക് നടത്തുന്ന നിയമനത്തിനായുള്ള അപേക്ഷ ആരംഭിച്ചു.

ഉദ്യോഗാർത്ഥികൾക്ക് ഡി.എസ്.എസ്.എസ്.ബിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://dsssb.delhi.gov.in/home/Delhi-Subordinate-Services-Selection-Board  സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.

വിദ്യാഭ്യാസ യോഗ്യത (Qualification)

ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 45 ശതമാനത്തിൽ കുറയാത്ത മാർക്കുണ്ടായിരിക്കണം.

അവസാന തിയതി (Last Date)

ജൂലൈ 3 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

അപേക്ഷ അയക്കേണ്ട വിധം (How to apply)

അപേക്ഷിക്കാനായി ആദ്യം https://dsssbonline.nic.in/  സന്ദർശിക്കുക. ഓൺലൈൻ ആയി രജിസ്ട്രേഷൻ നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് ലോഗിൻ ചെയ്യാം. അപേക്ഷാ ഫോം പൂരിപ്പിക്കുക. ഒപ്പം, അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കാം.

വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള രേഖകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. ഇത് കഴിഞ്ഞയുടൻ submit ൽ ക്ലിക്ക് ചെയ്യുക. കൺഫമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് ഇതിന്റെ ഒരു കോപ്പി പ്രിന്റെടുത്ത് സൂക്ഷിക്കാം.

അപേക്ഷാ ഫീസ് (Application fee)

ജനറൽ വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾ, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല.

English Summary: Recruitment: Applications are invited for 5807 vacancies at Delhi Subordinate Services Selection Board (DSSSB)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds