സെൻട്രൽ റെയിൽവേ മുംബൈയിലേക്ക് മെഡിക്കൽ പ്രാക്ടീഷൻർമാരെ ആവശ്യമുണ്ട്. 13 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
താൽപ്പര്യമുള്ളവർക്ക് സെൻട്രൽ റെയിൽവേ മുംബൈയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 2022 ഫെബ്രുവരി 18 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
വിദ്യാഭ്യാസ യോഗ്യത (Eligibility)
എം.ബി.ബി.എസ്, എം.എസ്/ എം.ഡി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റായ cr.indianrailways.gov.in സന്ദർശിക്കാം.
പ്രായപരിധി (Age limit)
53 വയസ് കവിയാത്തവർക്ക് അപേക്ഷിക്കാം. 2021 ജൂൺ 7 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എസ്.സി, എസ്.ടി, വിമുക്ത ഭടൻമാർ എന്നിവർക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവ് ലഭിക്കും. ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവുണ്ട്. വിരമിച്ച റെയിൽവേ ഡോക്ടർമാർക്ക് 65 വയസു വരെ അപേക്ഷിക്കാം. വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
ശമ്പളം (Salary)
തെരഞ്ഞെടുക്കപ്പെടുന്നവരെ 75,000 രൂപ മാസശമ്പളത്തിൽ നിയമിക്കും.
എഴുത്ത് പരീക്ഷ അല്ലെങ്കിൽ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക.
Share your comments