
അയ്യൻകാളി നഗരതൊഴിലുറപ്പ് പദ്ധതിയിൽ ഐ.ടി ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു.
വിദ്യാഭ്യാസ യോഗ്യത
കംപ്യൂട്ടർ സയൻസ്/ ഐ.ടി ബിടെക് ബിരുദം അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം.സി.എയോ എം.എസ്‌സി കംപ്യൂട്ടർ സയൻസോ ആണ് യോഗ്യത.
പ്രവൃത്തി പരിചയം
ഐ.ടി മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം വേണം. ഒരു ഒഴിവാണുള്ളത്. 45 വയസാണ് പ്രായപരിധി. അപേക്ഷാ ഫോം www.urbanaffairskerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ അയക്കേണ്ട വിധം
നിശ്ചിത മാതൃകയിലെ അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റയും ചേർത്ത് [email protected] എന്ന മെയിലിലേക്ക് അയക്കുക.
അവസാന തിയതി
ജൂലൈ 7ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അപേക്ഷ ലഭിക്കണം.
Share your comments