<
  1. News

സംസ്ഥാന ഫാർമസി കൗൺസിൽ, ഫാർമസി ഇൻസ്‌പെക്ടർമാരെ നിയമിക്കുന്നു; 14 ജില്ലകളിലും ഒഴിവ്

സംസ്ഥാന ഫാർമസി കൗൺസിൽ ഫാർമസി ഇൻസ്‌പെക്ടർമാരുടെ തസ്തികയിലേക്ക് നടത്തുന്ന നിയമനത്തിലേക്ക് നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. കേരളത്തിലെ 14 ജില്ലകളിലേക്ക് സംസ്ഥാന ഫാർമസി കൗൺസിൽ ഫാർമസി ഇൻസ്‌പെക്ടർമാരുടെ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

Meera Sandeep
Kerala State Pharmacy Council Appoints pharmacy inspectors; Vacancies in all 14 districts

വിദ്യാഭ്യാസ യോഗ്യത

ഫാർമസിയിൽ ബിരുദം അല്ലെങ്കിൽ ഫാർമസിയിൽ ഡിപ്ലോമ കൂടാതെ ഏതെങ്കിലും വിഷയത്തിൽ ബിരുദം, കേരള സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ, നിലവിൽ സർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഫാർമസിയിൽ ബിരുദമുള്ളവർക്ക് അഞ്ച് വർഷവും, ഫാർമസിയിൽ ഡിപ്ലോമയും ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഉള്ളവർക്ക് ഏഴ് വർഷവും പ്രവൃത്തി പരിചയവും വേണം.

അപേക്ഷകൾ അയക്കേണ്ട വിധം

യോഗ്യത ഉള്ളവരുടെ അപേക്ഷകൾ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളോടു കൂടി ജൂലൈ 23 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭിക്കണം. അപേക്ഷാ ഫാറം ഫാർമസി കൗൺസിൽ വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷിക്കേണ്ട വിലാസം: പ്രസിഡന്റ്, കേരള സംസ്ഥാന ഫാർമസി കൗൺസിൽ, പബ്ലിക് ഹെൽത്ത് ലാബ് കോമ്പൗണ്ട്, വഞ്ചിയൂർ. പി.ഒ., തിരുവനന്തപുരം-695 035. 

വിശദവിവരങ്ങൾക്കായി www.kspconline.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഇ-മെയിൽ: office.kspc@gmail.com.

English Summary: Recruitment: Kerala State Pharmacy Council Appoints pharmacy inspectors; Vacancies in all 14 districts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds