
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്റ് ഫിനാൻസിൽ (IIBF) ജൂനിയർ എക്സിക്യൂട്ടീകളുടെ ഒഴിവുകൾ. ഈ തസ്തികയിൽ 10 ഒഴിവുകളാണുള്ളത്. യോഗ്യത നേടിയവർക്ക് IIBF ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
വിദ്യാഭ്യാസ യോഗ്യത
ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കൊമേഴ്സ്, എക്കണോമിക്സ്, ബിസിനസ് മാനേജ്മെന്റ്, ഇൻഫൊമേഷൻ ടെക്നോളജി, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ വിഷയങ്ങളിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദം പാസ്സായവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.
പ്രായപരിധി
ഉദ്യോഗാർഥിക്ക് 28 വയസ്സ് കവിയരുത്. 2021 ജൂൺ 30 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
അവസാന തീയതി
ഓഗസ്റ്റ് 5 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഓഗസ്റ്റ് 29 നാണ് ഓൺലൈൻ പരീക്ഷ. ചെന്നൈ, കൊൽക്കത്ത, മുംബൈയ്, ന്യൂ ഡൽഹി എന്നീവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും. പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് അഭിമുഖമുണ്ടായിരിക്കും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ഓൺലൈൻ പരീക്ഷ.
Share your comments