<
  1. News

സുഭിക്ഷ കേരളം പദ്ധതിയിൽ രജിസ്റ്റർ ചെയ്യൂ. കൃഷിക്ക് സബ്സിഡി നേടൂ

കോവിഡ് -19 മഹാമാരി മൂലം സാമ്പത്തിക കാർഷിക മേഖലകളിൽ വെല്ലുവിളികൾ നേരിടുന്ന കേരളത്തിന് ഇതിനെ അതിജീവിക്കുന്നതിനായി കാർഷിക മേഖലക്ക് ഒട്ടനവധി സംഭാവനകൾ നൽകുവാൻ സാധിക്കും . ഇത്തരത്തിൽ ബഹുജനങ്ങളെ കാർഷിക മേഖലയിലേക്ക് കൈപിടിച്ച് കൊണ്ട് വരുന്നതിനും അവർക്കാവശ്യമായ സാമ്പത്തിക സാങ്കേതിക സഹായങ്ങൾ സമയ ബന്ധിതമായി കൈമാറുന്നതിനും ഇതിനു താല്പര്യപ്പെടുന്നവരുടെ വിവര ശേഖരം അത്യാവശ്യമാണ്. ഇതിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ആണ് ഈ രജിസ്ട്രേഷൻ.

K B Bainda
paddy field
paddy field


കോവിഡ് -19 മഹാമാരി മൂലം സാമ്പത്തിക കാർഷിക മേഖലകളിൽ വെല്ലുവിളികൾ നേരിടുന്ന കേരളത്തിന് ഇതിനെ അതിജീവിക്കുന്നതിനായി കാർഷിക മേഖലക്ക് ഒട്ടനവധി സംഭാവനകൾ നൽകുവാൻ സാധിക്കും .
ഇത്തരത്തിൽ ബഹുജനങ്ങളെ കാർഷിക മേഖലയിലേക്ക് കൈപിടിച്ച് കൊണ്ട് വരുന്നതിനും അവർക്കാവശ്യമായ സാമ്പത്തിക സാങ്കേതിക സഹായങ്ങൾ സമയ ബന്ധിതമായി കൈമാറുന്നതിനും ഇതിനു താല്പര്യപ്പെടുന്നവരുടെ വിവര ശേഖരം അത്യാവശ്യമാണ്. ഇതിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ആണ് ഈ രജിസ്ട്രേഷൻ.

പച്ചക്കറി - 40000
വാഴ -32000
നെല്ല് 40000
കിഴങ്ങുകൾ - 30000
പശു/എരുമ - 60000

മത്സ്യകൃഷി, കോഴിവളർത്തൽ, തീറ്റപ്പുൽ കൃഷി, തൊഴുത്ത് നിർമ്മാണം തുടങ്ങിയവയ്ക്കും സബ്സിഡി കിട്ടും
സ്വന്തമായി സ്ഥലം ഇല്ലാത്തവർക്കും രജിസ്റ്റർ ചെയ്യാം.

pappaya
pappaya


അതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു വിവരങ്ങൾ നൽകുക https://www.aims.kerala.gov.in/subhikshakeralam


രജിസ്റ്റർ ചെയ്യേണ്ട വിധം

1. പുതിയ റെജിസ്ട്രേഷൻ എന്ന ഭാഗത്തു ക്ലിക്ക് ചെയ്യുക

2. Individual എന്നതിൽ ക്ലിക്ക് ചെയ്യുക

3. ആധാർ നമ്പർ നൽകുക

4. ഫോൺ നമ്പർ നൽകുക

cattle
buffalo


5. മൊബൈലിൽ OTP മെസേജ് വരും അത് നൽകുക

6. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുക

7. പേര്, മറ്റ് വിവരങ്ങൾ നൽകുക( പേര് പാസ്ബുക്കിലേത് പോലെ തന്നെ വേണം)

8. പാസ്സ്‌വേർഡ് നൽകുക.

9. ഇപ്പോൾ ഒരു രജിസ്റ്റർ നമ്പർ കിട്ടും അതും പാസ്‌വേഡും എഴുതി സൂക്ഷിക്കുക

10. ലോഗിൻ ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക

11. രജിസ്റ്റർ നമ്പർ, പാസ്സ്‌വേർഡ് നൽകി ലോഗിൻ ചെയ്യുക

12. അനുയോജ്യമായ നീല,പച്ച, ചുവപ്പ് ബോക്സിൽ ക്ലിക്ക് ചെയ്തു വിവരങ്ങൾ നൽകുക

13. വിവരങ്ങൾ നൽകുക save ചെയ്യുക

14. അവസാനം വരുന്ന ചെറിയ ബോക്സിൽ ok നൽകുക

15. Submit നൽകുക നിങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയായി.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ജൻ ധൻ യോജന: നിങ്ങളുടെ രണ്ടാമത്തെ ഇൻസ്റ്റാൾമെന്റ് 500 രൂപ എപ്പോൾ, എങ്ങനെ ശേഖരിക്കാമെന്ന് അറിയാമോ?

#Farmer#Agriculture#Krishi#Farm

English Summary: Register for the Subhiksha Kerala scheme. Get subsidy for agriculture

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds