രാജ്യത്തു ആദ്യമായി സാധാരണക്കാർക്ക് വേണ്ടി വളരെ വേഗതയുള്ള 10000 രൂപയുടെ ലാപ്പ്ടോപ്പ് ഇറക്കാൻ റിലയൻസ് ജിയോ. വിദ്യാഭ്യാസ ആവശ്യങ്ങൾക്കു ക്ലൗഡ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ലാപ്‍ടോപ്പ് വ്യാപകമായി എത്തിക്കാൻ റിലയൻസ് ജിയോ. ഇതിന്റെ അടിസ്ഥാന മോഡലിന് 10,000 രൂപയിൽ താഴെയായിരിക്കും വിലയെന്നാണ് റിപ്പോർട്ടുകൾ. 5 ജി നെറ്റ്‌വർക്ക് സിസ്റ്റം വ്യാപകം ആവുന്നതോടുകൂടി ഇതു നിലവിൽ വരും.
അതിന്റെ മുന്നോടിയായി ഇപ്പോൾ 2022- ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിൽ 19500 ഓഫർ വിലയിൽ നോട്ട്ബുക്ക് വിഭാഗത്തിൽ ജിയോബുക്ക് എന്ന ലാപ്‌ടോപ് അവതരിപ്പിച്ച് റിലയൻസ് ജിയോ. കേന്ദ്രസർക്കാരിന്റെ (GEM) ജെം പോർട്ടലിൽ സർക്കാർ ഡിപ്പാർട്ട്മെന്റ്കൾക്കാണ് ലഭ്യമാകുക https://gem.gov.in/. ക്വാൽകോം സ്നാപ്ഡ്രാഗൺ 665 ഒക്ടോകോർ പ്രോസസർ ഉപയോഗിച്ചുള്ള ജിയോബുക്കിന് 11.6 ഇഞ്ച് വലുപ്പമാണുള്ളത് .
1366*768 റെസലൂഷനുള്ള എച്ച്ഡി ഡിസ്പ്ലേയാണ് ഇതിനുള്ളത്. ഒരു എച്ച് ഡി ക്യാമറയും, മറ്റ് ഗുണകരമായ ആപ്പുകളും ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഉണ്ട്. പ്ലാസ്റ്റിക് ബോഡിയാണ് ഇതിനുള്ളത്. അതിന്റെ പുറംവശത്ത് ജിയോയുടെ ലോഗോയും ഉണ്ട്. ദീപാവലിയോടെ ഇത് സാധാരണക്കാർക്ക് ലഭ്യമാക്കുമെന്നാണ് സൂചനകൾ .
ജിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഇതിൽ രണ്ടു ജി.ബി റാം ആണ് ഉപയോഗിച്ചിട്ടുള്ളത്. 32 ജി.ബി. ഇ.എം.എം.സി. സ്റ്റോറേജും ലഭ്യമാണ്. 551 - 60 എ.എച്ച്. ബാറ്ററിയിൽ എട്ടുമണിക്കൂർ ബാക്കപ്പ് അവകാശപ്പെടുന്നു. ഒരു വർഷത്തെ വാറന്റിയും നൽകുന്നുണ്ട്. 5.0 പതിപ്പ് ബ്ലൂടൂത്ത്, Wi-Fi 802.11ac, 4G മൊബൈൽ ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി, രണ്ട് USB പോർട്ടുകൾ - USB 2.0, USB 3.0 - കൂടാതെ ഒരു HDMI പോർട്ട്, ഒരു മൈക്രോ SD കാർഡ് സ്ലോട്ട് എന്നിവയും ഈ ലാപ്‌ടോപ്പിന്റെ സവിശേഷതകളാണ്.
Share your comments