<
  1. News

കർഷകർക്ക് ആശ്വാസം : ഞെരിയാംകുഴി തോട്ടിൽ തടയണ നിർമ്മിക്കും

കരീപ്പത്താഴം പാടത്തെ കർഷകർക്ക് കൃഷിയാവശ്യത്തിന് വെള്ളം എത്തിക്കാനുള്ള ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം. പാടത്തിനു സമീപമുള്ള ഞെരിയാംകുഴി തോട്ടിൽ തടയിണയുടെ നിർമ്മിക്കുന്നു. തടയണ നിർമ്മാണത്തിനു സർക്കാർ അനുമതി ലഭിച്ചെന്ന് പി. വി. ശ്രീനിജിൻ എം. എൽ. എ. പറഞ്ഞു. എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 33.50 ലക്ഷം രൂപ അനുവദിച്ചാണ് നിർമ്മാണം.

Meera Sandeep
കർഷകർക്ക് ആശ്വാസം : ഞെരിയാംകുഴി തോട്ടിൽ തടയണ നിർമ്മിക്കും
കർഷകർക്ക് ആശ്വാസം : ഞെരിയാംകുഴി തോട്ടിൽ തടയണ നിർമ്മിക്കും

എറണാകുളം: കരീപ്പത്താഴം പാടത്തെ കർഷകർക്ക് കൃഷിയാവശ്യത്തിന് വെള്ളം എത്തിക്കാനുള്ള ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം. പാടത്തിനു സമീപമുള്ള ഞെരിയാംകുഴി തോട്ടിൽ തടയിണയുടെ നിർമ്മിക്കുന്നു. തടയണ നിർമ്മാണത്തിനു സർക്കാർ  അനുമതി ലഭിച്ചെന്ന് പി. വി. ശ്രീനിജിൻ എം. എൽ. എ.  പറഞ്ഞു. എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 33.50 ലക്ഷം രൂപ അനുവദിച്ചാണ് നിർമ്മാണം.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് കൃഷി ചെയ്യാവുന്ന പച്ചക്കറികൾ ഏതെല്ലാം

ഐക്കാരനാട് പഞ്ചായത്തിലെ ആറാം വാർഡിലാണ് കരീപ്പത്താഴം പാടശേഖരം. 300 ഏക്കറോളം വരുന്ന പാടത്തു കൃഷി ആവശ്യങ്ങൾക്കായി ഞെരിയാംകുഴിതോട്ടിലെ ജലമാണ് ഉപയോഗിക്കുന്നത്. എന്നാൽ തോടിന്റെ ആഴം വർദ്ധിപ്പിച്ചത്  വയലിലേക്കുള്ള ജലത്തിന്റെ ഒഴുക്കിന് തടസ്സം സൃഷ്ടിച്ചു. അതിനാൽ ഇരിപ്പൂകൃഷി ഇറക്കിയിരുന്ന പാടത്തേക്ക് ആവശ്യമായ ജലം എത്തിക്കാൻ കർഷർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. 

പൈപ്പുകളും കമ്പുകളും പലകയും ഉപയോഗിച്ച് എല്ലാ വർഷവും  താത്കാലികമായി തടയണ നിർമ്മിക്കും. വർഷകാലത്ത് വെള്ളം കൂടുന്ന സാഹചര്യം ഉണ്ടാകുമ്പോൾ താത്കാലിക തടയണ നശിക്കുകയും വൻ തുക കർഷകർക്ക് നഷ്ടമാവുകയും ചെയ്യുന്നു. തടയണ യാഥാർഥ്യമാകുന്നത്തോടെ കൃഷിക്കാവശ്യമായ വെള്ളം ലഭ്യമാക്കുന്നത് സംബന്ധിച്ചുള്ള പ്രശ്നങ്ങൾക്ക് പരിഹരമാകുമെന്ന് കർഷകർ പറയുന്നു.

എം എൽ എ യുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ തലത്തിൽ നടന്ന ജനസഭയിൽ ഇതുസംബന്ധിച്ച് കർഷകർ  പരാതി ഉന്നയിച്ചിരുന്നു. ടെണ്ടർ നടപടികൾ പൂർത്തിയാക്കി പദ്ധതി വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി എം എൽ. എ. അറിയിച്ചു.

English Summary: Relief for farmers: A barrage will be constructed at Njeriyamkuzhi stream

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds