കോഴിക്കോട്: ആയഞ്ചേരിയിലെ പാടശേഖര സമിതിക്ക് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കാർഷിക ഉപകരണങ്ങൾ നൽകി. പരിപാടിയുടെ ഉദ്ഘാടനം പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ നിർവഹിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: സ്ത്രീകൾക്ക് വേണ്ടി STIHL കാർഷിക ഉപകരണങ്ങൾ
വടകര താലൂക്കിന്റെ 'നെല്ലറ' എന്നറിയപ്പെടുന്ന കോൾനിലങ്ങളിൽ നല്ലൊരു ശതമാനവും ആയഞ്ചേരി പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ധാരാളം നെൽ കർഷകരുണ്ടെങ്കിലും കൂലിച്ചെലവ് താങ്ങാൻ കഴിയാതെയും കൃഷിനാശവും മറ്റും സംഭവിച്ചും പലരും ഈ രംഗത്തിന്ന് മാറിനിന്ന സാഹചര്യമാണുള്ളത്.
ബന്ധപ്പെട്ട വാർത്തകൾ: പരമ്പരാഗത കാർഷിക ഉപകരണങ്ങൾ കാർഷിക സർവകലാശാലയ്ക്ക് വിൽക്കാം
ഈ സാഹചര്യത്തിൽ 2022-23 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് മൂന്ന് ലക്ഷത്തിലധികം രൂപയുടെ കാർഷിക ഉപകരണങ്ങൾ നൽകി. മെതിയന്ത്രം, പെട്രോൾ പമ്പ് സെറ്റ്, സ്പ്രെയർ, അർബാന, പുല്ല് വെട്ടി യന്ത്രം, വെയിംഗ് മെഷീൻ തുടങ്ങിയവയാണ് കർഷകർക്ക് സൗജന്യമായി നൽകിയത്.
വൈസ് പ്രസിഡൻ്റ് സരള കൊള്ളിക്കാവിൽ അധ്യക്ഷയായി. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഷറഫ് വെള്ളിലാട്ട്, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ എൻ. അബ്ദുൽഹമീദ്, ടി. കെ. ഹാരിസ്, എ. സുരേന്ദ്രൻ, എം.വി. ഷൈബ, പി.കെ. ആയിഷ ടീച്ചർ, കൃഷി ഓഫീസർ സഫാന, അസിസ്റ്റൻ്റുമാരായ രാഗിൻ, മുബാറക്ക്, പാടശേഖരസമിതി ഭാരവാഹികളായ കെ.എം.വേണു, അരയാക്കൂൽ രാജൻ, താനക്കണ്ടി ബാബു തുടങ്ങിയവർ സംബന്ധിച്ചു.
Share your comments