വിലയിടിവിൽ നട്ടം തിരിഞ്ഞ പാലക്കാട്ടെ കർഷകരിൽ നിന്ന് തക്കാളി സംഭരിക്കാൻ സഹകരണ വകുപ്പ് തീരുമാനിച്ചതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു.
15 രൂപ നിരക്കിൽ കർഷകരിൽ നിന്നും തക്കാളി സംഭരിച്ച് വിപണനം ചെയ്യുന്നതിനുള്ള പ്രത്യേക കർമ്മപദ്ധതിയാണ് സഹകരണവകുപ്പ് നടപ്പിലാക്കി വരുന്നത്. പാലക്കാട്, ചിറ്റൂർ പ്രദേശത്തെ തക്കാളി കർഷകർക്ക് ഒരു കിലോക്ക് 1 രൂപ എന്ന നിരക്കിലാണ് ഇപ്പോൾ ഇടത്തട്ടുകാരിൽ നിന്ന് വില ലഭിക്കുന്നത്. ആ ചൂഷണത്തിൽ നിന്ന് അവരെ രക്ഷിക്കുന്നതിനാണ് അടിയന്തരമായ ഇടപെടൽ നടത്തിയത്.
പാലക്കാട് തൃശൂർ എറണാകുളം ജില്ലകള ഏകോപിപ്പിച്ചുകൊണ്ട് അടിയന്തിരമായി 100 ടൺ തക്കാളി 15 രൂപ നിരക്കിൽ സംഭരിക്കുന്നതിനുള്ള നടപടിസഹകരണവകുപ്പ് സ്വീകരിച്ചു കഴിഞ്ഞു. 24 മണിക്കൂറിനകം തന്നെ സംഭരണം ആരംഭിക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് മന്ത്രി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ആവശ്യമെന്നു കണ്ടാൽ തക്കാളി കർഷകർക്ക് ന്യായമായ വില ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതുവരെ ഈ സംവിധാനം തുടരും. ചൂഷണം അനുഭവിക്കുന്ന കർഷകർക്ക് കൈത്താങ്ങായി മാറി, അവരെ ചേർത്തു പിടിക്കാൻ എന്നും സഹകരണമേഖല കൂടെ ഉണ്ടാകുമെന്നതിന്റെ ഒരു സന്ദേശമാണ് ഇതിലൂടെ സഹകരണവകുപ്പ് ലക്ഷ്യം വെയ്ക്കുന്നത്.
സഹകരണ വാരാഘോഷത്തിൽ സഹകരണ വകുപ്പ് പ്രഖ്യാപിച്ച 3 വർഷക്കാലത്തേക്കുള്ള പ്രത്യേക കർമ്മ പദ്ധതിയിൽ ഏറ്റവും മുൻഗണന നൽകിയത് കാർഷികമേഖലയിലെ ഇടപെടലുകൾ തന്നെയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് തക്കാളി കൃഷിക്കാർക്ക് വേണ്ടി ഈ നടപടി സ്വീകരിച്ചതെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.
തക്കാളിക്ക് പല തരത്തിലുള്ള ഗുണങ്ങളാണ് ഉള്ളത്. മാത്രമല്ല ഇത് കൃഷി ചെയ്യാനും വളരെ എളുപ്പമാണ്. വീട്ടിൽ തന്നെ ഇത് വളർത്തി എടുക്കാം
കൃഷി രീതികൾ
മണൽ കലർന്ന പശിമരാശി മുതൽ കളിമണ്ണ്, കറുത്ത മണ്ണ്, ശരിയായ നീർവാർച്ചയുള്ള ചുവന്ന മണ്ണ് എന്നിങ്ങനെ വിവിധ തരം മണ്ണിൽ ഇത് വളർത്താം. ഉയർന്ന ഓർഗാനിക് ഉള്ളടക്കമുള്ള നല്ല നീർവാർച്ചയുള്ള മണൽ നിറഞ്ഞ മണ്ണിൽ വളരുമ്പോൾ ഇത് മികച്ച ഫലം നൽകുന്നു. നല്ല വളർച്ചയ്ക്ക് മണ്ണിന്റെ pH 7-8.5 ആയിരിക്കണം. അസിഡിറ്റി കൂടുതലുള്ള മണ്ണിൽ കൃഷി ചെയ്യുന്നത് ഒഴിവാക്കുക. ആദ്യകാല വിളകൾക്ക് നേരിയ മണ്ണ് ഗുണം ചെയ്യും, അതേസമയം കനത്ത വിളവ് ലഭിക്കുന്നതിന് കളിമൺ പശിമരാശിയും ചെളി-പശിമരാശി മണ്ണും ഉപയോഗപ്രദമാണ്. ഇത്തരത്തിലുള്ള മണ്ണിൽ കൃഷി ചെയ്യാം. നട്ട് തൈകൾ പറിച്ച് നട്ട് വളർത്തി എടുക്കാവുന്നതാണ്.
മാത്രമല്ല തൂങ്ങിക്കിടക്കുന്ന കൊട്ടയിലും തക്കാളി വളർത്തി എടുക്കാവുന്നതാണ്. എന്നാൽ ഇത് മൂന്ന് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ശരിയായ ഇനം തിരഞ്ഞെടുക്കല്‍, തൂക്കിയിടുന്ന കൊട്ടയുടെ വലുപ്പം, ശരിയായി വളരുന്ന സാഹചര്യങ്ങള്‍ എന്നിവ. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം വിത്ത് നേരിട്ട് നടരുത് എന്നതാണ്. നിങ്ങള്‍ക്ക് നഴ്‌സറിയില്‍ നിന്ന് ഒരു ഇളം ചെടി വാങ്ങുക. പൂന്തോട്ട മണ്ണിന് പകരം ഒരു പോട്ടിംഗ് മിശ്രിതം ആണ് ഉപയോഗിക്കേണ്ടത്. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ തൂങ്ങിക്കിടക്കുന്ന ചട്ടിയിൽ തക്കാളി വളർത്തി എടുക്കാം.
ബന്ധപ്പെട്ട വാർത്തകൾ: തൂങ്ങിക്കിടക്കുന്ന കൊട്ടയില്‍ എങ്ങനെ തക്കാളി വളര്‍ത്താം? ചില നുറുങ്ങു വിദ്യകള്‍
Share your comments