മൈസൂരുവിലെ കേന്ദ്ര ഭക്ഷ്യ സാങ്കേതിക ഇന്‍സ്റ്റിറ്റ്യൂട്ട് അരിമാവില്‍ നിന്ന് പോഷക സമ്പുഷ്ടമായതും ശിശുക്കൾക്ക് ആഹാരമായി ഉപയോഗിക്കാവുന്നതുമായ ' റൈസ് മില്‍ക്ക് മിക്‌സ്' ഉണ്ടാക്കുന്നതിനുള്ള സാങ്കേതിക വിദ്യ ലഭ്യമാണമാക്കുന്നു. അരി, തൊലി മാറ്റിയ ചെറുപയര്‍, പഞ്ചസാര, സ്‌കിമ്ഡ് മില്‍ക് പൗഡര്‍, ലെസിത്തിന്‍ എന്ന പ്രോട്ടീന്‍, വിറ്റാമിന്‍-മിനറല്‍ മിക്‌സ് എന്നിവ ചേര്‍ത്താണ് റൈസ് മില്‍ക്ക് മിക്‌സ് ഉണ്ടാക്കുന്നത്.
അരിയും പയറും തരിയാക്കി പൊടിച്ച് ഓട്ടോക്ലേവിങ്ങിന് വിധേയമാക്കിയ ശേഷം പഞ്ചസാര പൗഡറും മില്‍ക്ക് പൗഡറും ചേര്‍ത്ത് പൊടിച്ചാണ് തരിരൂപത്തിലുള്ള 'ഗ്രാനുലേറ്റഡ് റൈസ് മില്‍ക്ക് മിക്‌സ് നിർമ്മിക്കുന്നത്. ഇതോടൊപ്പം വിറ്റാമിന്‍-മിനറല്‍ മിക്‌സ് ആവശ്യമെങ്കില്‍ ഒരു കിലോഗ്രാമില്‍ രണ്ടര ഗ്രാം എന്ന അളവില്‍ ചേര്‍ക്കാം.ഈ ഉത്പന്നം വെള്ളം ചേര്‍ത്ത് കഞ്ഞിയാക്കിയും കുറുക്കി ഹല്‍വയാക്കിയും കഴിക്കാവുന്നതാണ്. 6-മാസം വരെ സൂക്ഷിച്ചുവെക്കാവുന്ന ഉത്പന്നമാണിത്.കുട്ടികള്‍ക്ക് പറ്റിയ ബേബി ഫുഡായും മുതിര്‍ന്നവര്‍ക്ക് പ്രഭാത ഭക്ഷണമായും കഴിക്കാം.
Contact number: 0821- 251 45 34
Share your comments