കേരളത്തിലെ നെൽകർഷകർക്ക് ഒരു സന്തോഷ വാർത്തയുണ്ട്. ഒരു കിലോഗ്രാം നെല്ലിന്റെ സംഭരണ വില ഈ വരുന്ന സീസൺ മുതൽ 25.30 രൂപ ആയി ഉയർത്തി ഉത്തരവായി.മുൻപ് 23.30 ആയിരുന്നു. 17.50 രൂപകേന്ദ്ര സർക്കാർ വിഹിതവും 7.80 രൂപ സംസ്ഥാന വിഹിതവും ഉൾപ്പെടുന്ന തുകയാണ് ഇത്. നമ്മുടെരാജ്യത്ത് ഏറ്റവും അധികം സംസ്ഥാന വിഹിതം നൽകുന്ന സംസ്ഥാനം കേരളം ആണ്.
ഈ വർഷത്തെ സംഭരണ സീസൺ രജിസ്ട്രേഷൻ ആഗസ്റ്റ് 10 മുതൽ ആരംഭിക്കുന്നതിനും പാലക്കാട് ജില്ലയിൽ രജിസ്ട്രേഷൻ നടത്തുന്ന സമയം കർഷകർക്കു അംഗത്വമുള്ള നെൽകർഷക സഹകരണ സംഘങ്ങളുടെ പേരു കൂടി നൽകണം. സഹകരണ സംഘങ്ങൾ വഴി സംഭരിച്ച ഉടനെ തന്നെ കർഷകർക്ക് പണം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ പ്രക്രിയ.
സഹകരണ സംഘങ്ങളെ നെല്ലുസംഭരണപദ്ദതിയുടെ ഭാഗമാക്കു ന്നതിന്റെ സർക്കാർ തീരുമാനത്തിന്റെ തുടർച്ചയായാണ് ഈ നീക്കം. സംഭരിക്കുന്ന നെല്ലിന്റെ തന്നെ അരി ജനങ്ങൾക്ക് ലഭ്യമാക്കുന്നു എന്നത് നിരീക്ഷി ക്കാൻ ജില്ലാതല മോണിറ്ററിംഗ് സംവിധാനം രൂപീകരിക്കും. ഇന്നലെബഹു.സഹ കരണ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്നയോഗത്തിലാണ് ഈതീരുമാനം.
കഴിഞ്ഞസീസണിൽ നമ്മൾ 1.40 ലക്ഷം കർഷകരിൽ നിന്നും ആയി 4.85 ലക്ഷം മെ.ടൺ നെല്ല് സംഭരിച്ചു. അതിൽ 1.32 ലക്ഷം കർഷകർ ക്കും പണം നൽകി കഴിഞ്ഞു.1075 കോടി രൂപയാണ് ഇതുവരെ നൽകി യത്. ശേഷിക്കു ന്നവർക്ക് ഉടനെ ത ന്നെ പണംനൽകും.
Minister for FoodAndCivilSupplies P.Thilothaman GovernmentOfKerala, India , Kerala Minister member of 14th KeralaLegislativeAssembly
Share your comments