1. News

ഉദയനാപുരം ഓണം ഫെസ്റ്റ് ആഗസ്റ്റ് 21 ന് ആരംഭിക്കും

ഉദയനാപുരം ഓണം ഫെസ്റ്റ് ആഗസ്റ്റ് 21 മുതല്‍ 24 സംഘടിപ്പിക്കും. വല്ലകം സെൻ്റ് തോമസ് പാരീഷ് ഹാള്‍ ഗ്രൗണ്ടിലാണ് ഓണം ഫെസ്റ്റ് നടക്കുന്നത്.

KJ Staff
ഉദയനാപുരം ഓണം ഫെസ്റ്റ് ആഗസ്റ്റ് 21 മുതല്‍ 24 സംഘടിപ്പിക്കും. വല്ലകം സെൻ്റ്  തോമസ് പാരീഷ് ഹാള്‍ ഗ്രൗണ്ടിലാണ് ഓണം ഫെസ്റ്റ് നടക്കുന്നത്. വിവിധ കലാ  സാംസ്‌കാരിക  പരിപാടികള്‍, ഓണം വിപണന മേളകള്‍, കേരളോത്സവ മത്സരങ്ങള്‍, സാംസ്‌കാരിക ഘോഷയാത്ര, പരമ്പരാഗത നാടന്‍കലാരൂപങ്ങളുടെ പുനരാവിഷ്‌കാരം, കുടുംബശ്രീ വിപണനമേളകള്‍, വിവിധ ഗവണ്‍മെന്റ്  സഹകരണ ഏജന്‍സികള്‍ വഴിയുള്ള സബ്സിഡി സാധനങ്ങളുടെ ഓണച്ചന്ത, വിവിധ പ്രദര്‍ശനങ്ങള്‍, പായസ മേള, പ്രതിഭാ സംഗമം, ഫുഡ് കോര്‍ട്ട്, അത്തപ്പൂക്കള മത്സരം എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നടത്തും. 21 ന് വൈക്കത്തു നിന്ന് ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെ ഫെസ്റ്റിനു തുടക്കമാവും.

സ്റ്റാളുകള്‍ നടത്തുന്നതിന് താല്‍പര്യമുള്ളവര്‍ പത്തിന് ( 2018 ആഗസ്ത് 10) മുമ്പായി പഞ്ചായത്തില്‍ രേഖാമൂലം അപേക്ഷ നല്‍കണം. കേരളോത്സവത്തിന്റെ ഭാഗമായുള്ള കലാ കായിക മത്സരങ്ങളിലും ഫെസ്റ്റിന്റെ ഭാഗമായുള്ള കലാ -സാംസ്‌കാരിക പരിപാടികളിലും പങ്കെടുക്കാന്‍ താല്‍പര്യമുള്ള വ്യക്തികളും ക്ലബുകളും ആഗസ്റ്റ് 15 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 94472 12770, 9497822961
English Summary: udayapuram onam fest

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds