-
-
News
വൈത്തിരിയില്‍ ജനപങ്കാളിത്തത്തോടെ പുഴ സംരക്ഷണം തുടങ്ങി
കല്‍പ്പറ്റ: ജനപങ്കാളിത്തത്തോടെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുകയെന്ന ഹരിതകേരളം മിഷന്റെ മുദ്രാവാക്യം ഏറ്റെടുത്ത് വൈത്തിരി ഗ്രാമപഞ്ചായത്ത് പുഴ സംരക്ഷണ പദ്ധതിക്ക് തുടക്കമിട്ടു. ലക്കിടി ചങ്ങലമരത്തിന് സമീപം സംഘടിപ്പിച്ച ചടങ്ങ് കല്‍പ്പറ്റ എം.എല്‍.എ സി.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
കല്‍പ്പറ്റ: ജനപങ്കാളിത്തത്തോടെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുകയെന്ന ഹരിതകേരളം മിഷന്റെ മുദ്രാവാക്യം ഏറ്റെടുത്ത് വൈത്തിരി ഗ്രാമപഞ്ചായത്ത് പുഴ സംരക്ഷണ പദ്ധതിക്ക് തുടക്കമിട്ടു. ലക്കിടി ചങ്ങലമരത്തിന് സമീപം സംഘടിപ്പിച്ച ചടങ്ങ് കല്‍പ്പറ്റ എം.എല്‍.എ സി.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
വയനാടിന്റെ തനത് കാലാവസ്ഥ തിരികെ കൊണ്ടുവരുന്നതിന് മുഴുവന്‍ ജനങ്ങളുടേയും സഹകരണം ആവശ്യമാണ്. ഇന്ത്യയിലെ ആദ്യത്തെ കാര്‍ബ ന്യൂട്രല്‍ ജില്ലയായി മാറാനുള്ള ശ്രമത്തിലാണ് വയനാട്. കാര്‍ഷിക ഉല്‍പങ്ങളുടെ ഗുണനിലവാരം കൂടുമ്പോള്‍ വിപണിയില്‍ വില വര്‍ദ്ധിക്കുന്ന സാഹചര്യം സംജാതമാകും. മണ്ടമല കൈത്തോട് പുനരുജ്ജീവിപ്പിച്ചാണ് പദ്ധതി ആരംഭിച്ചത്.
വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി. ഉഷാകുമാരി അദ്ധ്യക്ഷയായി. എം.വി. വിജേഷ്, എല്‍.സി. ജോര്‍ജ്ജ്, പി.ടി. വര്‍ഗ്ഗീസ്, സലീം മേമന, പി.യു. ദാസ്, സുഭദ്രാ നായര്‍, പി.എ. ജസ്റ്റിന്‍, പി. ഗഗാറിന്‍, കുഞ്ഞഹമ്മദ് കുട്ടി, പി. അനില്‍ കുമാര്‍, ബി.കെ. സുധീര്‍ കിഷന്‍ എന്നിവര്‍ പ്രസംഗിച്ചു. ലക്കിടി ഓറിയന്റല്‍ കോളേജ് വിദ്യാര്‍ത്ഥികളും ഹരിതകര്‍മ്മ സേനാംഗങ്ങളും ശുചീകരണ പ്രവൃത്തികളില്‍ പങ്കാളികളായി.
കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെട്ടിരുന്ന ലക്കിടി ഉള്‍പ്പെട്ട വൈത്തിരി ഗ്രാമപഞ്ചായത്തിലും വേനല്‍ക്കാലത്ത് കുടിവെളള ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് ജനകീയ കൂട്ടായ്മയിലൂടെ പുഴ സംരക്ഷിക്കാന്‍ നാടൊന്നാകെ ഒത്തുചേര്‍ന്നത്. ലക്കിടി മണ്ടമലയില്‍ നിന്നുല്‍ഭവിക്കുന്ന കബനിയുടെ കൈത്തോടുകളും നിരവധി ജലസ്രോതസ്സുകളും സംരക്ഷിക്കുവാനും പരിപാലിക്കുവാനും പരിപോഷിപ്പിക്കുവാനും പദ്ധതി വിഭാവനം ചെയ്യുന്നു.
തൊട്ടടുത്ത ഗ്രാമപഞ്ചായത്ത് അതിര്‍ത്തി വരെ ഓരോ കിലോ മീറ്ററിലും വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. മുള, ഓട, കൈത എന്നിവ നട്ടുപിടിപ്പിച്ചും തോടരികുകളില്‍ കയര്‍ ഭൂവസ്ത്രം വിരിച്ചും കബനിയുടെ കൈവഴികളിലൊന്നായ വൈത്തിരി പുഴയെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം.
English Summary: River conservation with the help of local participants
Share your comments