ഇന്ന് മനുഷ്യർ ചെയ്യേണ്ട പ്രവർത്തികളുടെ ഏറിയ പങ്കും യന്ത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നു. അതിനൊപ്പം നിർമ്മിത ബുദ്ധികൂടി ചേർന്നാലോ. ഇപ്പോൾ ഒരു ഹോട്ടൽ നടത്താൻ പോലും യന്ത്ര മനുഷ്യർ മതിയെന്ന അവസ്ഥ സംജാതമാവുകയാണ്. ഹോട്ടലിൽ ഓർഡർ എടുക്കാനും ഭക്ഷണം വിളമ്പാനും എല്ലാം തയ്യാറായി റോബോട്ട് എത്തിയിരിക്കുന്നു.
ഭക്ഷണങ്ങള്‍ വിളമ്പി കൊടുക്കാനും മറ്റും ഹ്യൂമനോയിഡ് റോബോട്ടുകളെ ഉപയോഗിക്കുന്ന രീതി ഇന്ത്യയിലെ പല റെസ്റ്റോറന്റുകളും സ്വീകരിച്ചു തുടങ്ങിയിരിക്കുന്ന. സൗത്ത് ഇന്ത്യയിലെ ചില ഹോട്ടലുകളില്‍ ഹ്യൂമനോയിഡ് റോബോട്ടുകളെ ഉപയോഗിക്കുന്നത് ശ്രദ്ധേയമാവുകയാണ്. ഇവിടെ ഉപഭോക്താക്കളെ സ്വീകരിക്കുന്നതും ഭക്ഷണം വിളമ്പി കൊടുക്കുന്നതും ഹ്യൂമനോയിഡ് റോബോട്ടുകളാണ്. ഉപഭോക്താക്കൾ തങ്ങളുടെ സീറ്റിൽ ഇരുന്നു കഴിഞ്ഞാൽ റോബോട്ടുകൾ എത്തി മെനു പ്രകാരം ഓർഡർ എടുക്കും. നിശ്ചിത സമയത്തിനുള്ളിൽ ഭക്ഷണം എത്തിക്കുകയും ചെയ്യും.
ചെന്നൈ നഗരത്തിലെ റോബോട്ട് റെസ്‌റ്റോറന്റാണ്. ഇന്ത്യയില്‍ ഇത്തരമൊരു വിപ്ലവത്തിന് തുടക്കം കുറിച്ചത്. മൊമോ എന്ന് പേരുണ്ടായിരുന്ന ഈ ഹോട്ടലില്‍ നാല് റോബോട്ടുകളെയാണ് ഭക്ഷണം വിളമ്പാന്‍ നിര്‍ത്തിയത്. ഇതോടെ റെസ്‌റ്റോറന്റ് ജനശ്രദ്ധയാകര്‍ഷിച്ചു.ഷീമോഗയിലെ ദാര്‍ശനി ഹോട്ടലിലും ഇത്തരത്തില്‍ റോബോട്ടുകളെ നിര്‍ത്തിയിരുന്നു. എന്നാല്‍ തിരക്ക് നിയന്ത്രണാതീതമായതിനാല്‍ ഈ സംരംഭം ഉപേക്ഷിക്കുകയായിരുന്നു.നിരവധി ഹോട്ടലുകള്‍ ഇതേ പരീക്ഷണവുമായി മുന്നോട്ട് പോവാനുള്ള ആലോചനയിലാണ്.
Share your comments