ആർ.ആർ.സി സെൻട്രൽ റെയിൽവേയിൽ 2422 അപ്രന്റീസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അതിനായുള്ള വിജ്ഞാപനം റെയിൽവേ റിക്രൂട്ട്മെന്റ് സെൽ (ആർ.ആർ.സി) പുറപ്പെടുവിച്ചിട്ടുണ്ട്. യോഗ്യതയും താൽപ്പര്യവുമുള്ളവർക്ക് ആർ.ആർ.സി സെൻട്രൽ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ rrccr.com സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. പത്താം ക്ലാസ് കുറഞ്ഞത് 50 ശതമാനം മാർക്കോടെ ജയിക്കുകയും നിശ്ചിത ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റുമുണ്ടെങ്കിൽ അപേക്ഷിക്കാം. ജനുവരി 17ന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
ആർ.ബി.ഐയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു
അവസാന തീയതി
ഫെബ്രുവരി 16 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഒഴിവുകൾ
മുംബൈയ് ക്ലസ്റ്റർ- 1659 ഒഴിവുകൾ
ഭുസവൽ ക്ലസ്റ്റർ- 418 ഒഴിവുകൾ
പൂനെ ക്ലസ്റ്റർ- 152 ഒഴിവുകൾ
നാഗ്പൂർ ക്ലസ്റ്റർ- 114 ഒഴിവുകൾ
സോലാപൂർ ക്ലസ്റ്റർ- 79 ഒഴിവുകൾ
എന്നിങ്ങനെ ആകെ 2422 ഒഴിവുകളുണ്ട്.
ബി.എസ്.എഫിലെ കോൺസ്റ്റബിൾ തസ്തികയിലെ 2788 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസ് കുറഞ്ഞത് 50 ശതമാനം മാർക്കോടെ ജയിച്ചവരായിരിക്കണം. നിശ്ചിത ട്രേഡിലുള്ള ഐ.ടി.ഐ സർട്ടിഫിക്കറ്റുമുണ്ടായിരിക്കണം.
പ്രായപരിധി
15 വയസിന് മുകളിലുള്ളവർക്കും 24 വയസിന് താഴെയുള്ളവർക്കുമാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. 2022 ജനുവരി 17 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമ പ്രകാരമുള്ള ഇളവ് ലഭിക്കും.
തെരഞ്ഞെടുപ്പ് രീതി
അപ്രന്റീസുകളുടെ തെരഞ്ഞെടുപ്പിനായി പരീക്ഷ നടത്തില്ല. പത്താം ക്ലാസിലും ഐ.ടി.ഐയിലും ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആർ.ആർ.സി മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.
അപേക്ഷാ ഫീസ്
ജനറൽ, ഒ.ബി.സി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. എന്നാൽ മറ്റുള്ള വിഭാഗക്കാർക്ക് ഫീസില്ല. ഇ-ചലാൻ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ഫീസടയ്ക്കാം.
Share your comments