സുരക്ഷിതവും, നല്ല ആദായവും തരുന്ന പദ്ധതിക്കാണ് പോസ്റ്റ് ഓഫീസ് പദ്ധതികളെന്ന് ഇതിനകം എല്ലാവർക്കും അറിയാം. നിങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ മികച്ച നേട്ടം നല്‍കുന്ന ഒരു പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്.
പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സേവിംഗ്‌സ് സ്‌കീം, സ്ഥിരമായ വരുമാനം തരുന്ന ഒരു നിക്ഷേപമാണ്. ഈ ചെറുകിട നിക്ഷേപ പദ്ധതിയിലൂടെ പ്രതിമാസം 4,950 രൂപ വരെയുള്ള ഉറപ്പുള്ള ആദായം നേടുവാന്‍ നിക്ഷേപകര്‍ക്ക് സാധിക്കും.
പോസ്റ്റ് ഓഫീസ് മന്ത്‌ലി സേവിംഗ്‌സ് സ്‌കീമില്‍ സിംഗിള്‍ അക്കൗണ്ട് മുഖേനയും ജോയിന്റ് അക്കൗണ്ട് രീതിയിലും നിക്ഷേപം ആരംഭിക്കാം. എങ്ങനെയാണ് പോസ്റ്റ് ഓഫീസ് എംഐഎസില്‍ നിക്ഷേപം നടത്തുന്നതെന്നും, മറ്റ് നേട്ടങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് വിശദമായി പരിശോധിക്കാം. പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം പ്രകാരം സിംഗിള്‍ അക്കൗണ്ട് രീതിയിലോ, ജോയിന്റ് അക്കൗണ്ട് രീതിയിലോ ഒറ്റത്തവണ നിക്ഷേപം നടത്തുകയാണ് ചെയ്യുന്നത്.
എത്ര തുകയാണോ നിക്ഷേപിക്കുന്നത്, അതിന് അനുസരിച്ച് ഓരോ മാസവും നിങ്ങളുടെ അക്കൗണ്ടിലേക്ക് വരുമാനം ലഭിക്കുകയാണ് ചെയ്യുക. 5 വര്‍ഷമാണ് പോസ്റ്റ് ഓഫീസ് മന്ത്‌ലി സേവിംഗ്‌സ് സ്‌കീം നിക്ഷേപ കാലാവധി. നിക്ഷേപകന് താത്പര്യമുണ്ട് എങ്കില്‍ വീണ്ടും 5 വര്‍ഷത്തേക്ക് കൂടി നിക്ഷേപ കാലയളവ് ദീര്‍ഘിപ്പിക്കാവുന്നതാണ്.
നിലവിലെ പാദത്തില്‍ പോസ്റ്റ് ഓഫീസ് മന്ത്‌ലി സേവിംഗ്‌സ് സ്‌കീം നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 6.6 ശതമാനമാണ്.
പദ്ധതിയിലെ ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക 1,000 രൂപയാണ്. സിംഗിള്‍ അക്കൗണ്ട് ആണെങ്കില്‍ പരമാവധി നിക്ഷേപിക്കുവാന്‍ സാധിക്കുന്ന തുക 4.5 ലക്ഷം രൂപ വരെയാണ്. ജോയിന്റ് അക്കൗണ്ട് ആണെങ്കില്‍ ഇനി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കുവാന്‍ സാധിക്കും. പരമാവധി 3 പേര്‍ക്ക് ചേര്‍ന്നാണ് ജോയിന്റ് അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. 3 പേര്‍ക്കും ചേര്‍ന്ന് പരമാവധി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
10 വയസ്സിന് മുകളില്‍ പ്രായമുള്ള പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്കും പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം ആരംഭിക്കാവുന്നതാണ്. ഒറ്റത്തവണയാണ് പദ്ധതിയില്‍ നിക്ഷേപം നടത്തേണ്ടത്. നിക്ഷേപ തുകയ്ക്ക് ലഭിക്കുന്ന പലിശയെ പന്ത്രണ്ടായി വിഭജിച്ച് ഓരോ മാസത്തിലും നിക്ഷേപകന് ആദായം ലഭിക്കും.
5,000 രൂപ ഓരോ മാസവും ആദായമായി ലഭിക്കണമെങ്കില്‍
5,000 രൂപ ഓരോ മാസവും ആദായമായി ലഭിക്കണമെങ്കില്‍ നിങ്ങള്‍ പോസ്റ്റ് ഓഫീസ് മന്ത്‌ലി സ്‌കീമില്‍ ഒരു ജോയിന്റ് അക്കൗണ്ട് ആണ് ആരംഭിക്കേണ്ടത്. ജീവിത പങ്കാളികളായ ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കും ഇത്തരം ജോയിന്റ് അക്കൗണ്ടുകള്‍ ആരംഭിക്കാം. ജോയിന്‍ അക്കൗണ്ടില്‍ നടത്തേണ്ട ഒറ്റത്തവണ നിക്ഷേപം 9 ലക്ഷം രൂപയാണ്. വാര്‍ഷിക പലിശ നിരക്ക് 6.6 ശതമാനവും. 1 വര്‍ഷത്തെ പലിശത്തുക 59400 രൂപയായിരിക്കും. അത്തരത്തില്‍ ഒരു മാസം 4950 രൂപ പലിശ ഇനത്തില്‍ ലഭിക്കും.
ഇനി സിംഗിള്‍ അക്കൗണ്ട് ആണെങ്കില്‍ ആകെ നടത്തുന്ന നിക്ഷേപം 4.5 ലക്ഷം രൂപയായിരിക്കും. പ്രതിവര്‍ഷ പലിശ നിരക്ക് 6.6 ശതമാനം തന്നെ. 1 വര്‍ഷത്തെ പലിശ നിരക്ക് 29,700 രൂപയായിരിക്കും. അത്തരത്തില്‍ 1 മാസത്തെ പലിശ നിരക്ക് 2475 രൂപയാണ്. പോസ്റ്റ് ഓഫീസ് എംഐഎസ് അക്കൗണ്ട് ആരംഭിക്കണമെങ്കില്‍ നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസില്‍ സേവിംഗ്‌സ് അക്കൗണ്ട് ആവശ്യമാണ്. തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡോ, വോട്ടര്‍ ഐഡിയോ, ഡ്രൈവിംഗ് ലൈസന്‍സോ ആവശ്യമാണ്.
Share your comments