<
  1. News

പത്ത് രൂപ ബിരിയാണി ,കടയുടമ അറസ്റ്റില്‍

29 -കാരനായ സഹീര്‍ ഹുസൈന്‍ തമിഴ്‌നാട്ടിലെ വിരുദുനഗറിലെ അറുപ്പുകോട്ടൈയില്‍ പുതിയ റസ്റ്റാറന്റ് തുറക്കുമ്പോള്‍ ആകര്‍ഷണീയമായ ഒരുദ്ഘാടന സബ്‌സിഡി പ്രഖ്യാപിച്ചു. പത്ത് രൂപയ്ക്ക് ഒരു പ്ലേറ്റ് ബിരിയാണി. ഒരു പുത്തന്‍ കട പോപ്പുലറാക്കാന്‍ ഇതില്‍പ്പരം എന്തുവേണം? 2500 ബിരിയാണി തയ്യാറാക്കി. രാവിലെ 11 മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് കച്ചവടം നിശ്ചയിച്ചത്. നല്ല പരസ്യവും നല്‍കി. കോവിഡ് കാലമല്ലെങ്കില്‍ ഇതൊരു വിഷയമാകില്ലായിരുന്നു. പാവം സഹീര്‍, ഇത്രയും കരുതിയില്ല

Ajith Kumar V R
Courtesy-thenewsminute.com
Courtesy-thenewsminute.com

29 -കാരനായ സഹീര്‍ ഹുസൈന്‍ തമിഴ്‌നാട്ടിലെ വിരുദുനഗറിലെ അറുപ്പുകോട്ടൈയില്‍ പുതിയ റസ്റ്റാറന്റ് തുറക്കുമ്പോള്‍ ആകര്‍ഷണീയമായ ഒരുദ്ഘാടന സബ്‌സിഡി പ്രഖ്യാപിച്ചു. പത്ത് രൂപയ്ക്ക് ഒരു പ്ലേറ്റ് ബിരിയാണി. ഒരു പുത്തന്‍ കട പോപ്പുലറാക്കാന്‍ ഇതില്‍പ്പരം എന്തുവേണം? 2500 ബിരിയാണി തയ്യാറാക്കി. രാവിലെ 11 മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് കച്ചവടം നിശ്ചയിച്ചത്. നല്ല പരസ്യവും നല്‍കി. കോവിഡ് കാലമല്ലെങ്കില്‍ ഇതൊരു വിഷയമാകില്ലായിരുന്നു. പാവം സഹീര്‍, ഇത്രയും കരുതിയില്ല. രാവിലെ പത്തര ആയപ്പോള്‍തന്നെ നൂറുകണക്കിനാളുകളുടെ ക്യൂ പ്രത്യക്ഷപ്പെട്ടു. റോഡ് ബ്ലോക്കായി. മാസ്‌ക്ക് ധരിക്കാത്തവരാണ് അധികവും. സാമൂഹിക അകലം എന്നത് പറയാനുമില്ല. തിക്കും തിരക്കും നിയന്ത്രിക്കാന്‍ കഴിയാതെയായി. 500 ബിരിയാണി വിറ്റപ്പോഴേക്കും പോലീസെത്തി. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുക അസാധ്യമായിരുന്നു. അതുകൊണ്ടുതന്നെ ലാത്തിവീശിയും മറ്റും അവരെ ഓടിക്കേണ്ടിവന്നു.

Courtesy- odyshabites.com
Courtesy- odyshabites.com

പുലിവാല് , ഇനി കേസായി, കോടതിയായി

സഹീറിനെ അറസ്റ്റുചെയ്തു. ഇന്‍സ്‌പെക്ടര്‍ ബാലമുരുകന്‍ 2000 പ്ലേറ്റ് ഭക്ഷണം വാളന്റിയേഴ്‌സിനെ വച്ച് പാവപ്പെട്ടവരും അലഞ്ഞുതിരിഞ്ഞു നടക്കുന്നവരും അംഗവൈകല്യമുള്ളവരുമൊക്കെയായി ഠൗണിലെ വിവിധ കേന്ദ്രങ്ങളിലുളളവര്‍ക്ക് വിതരണം ചെയ്തു. ക്യൂ നിന്ന പലരും ഈ വാഹനത്തിന് പിന്നാലെ ഓടിയെങ്കിലും നിരാശരായി മടങ്ങി. സഹീറിനെതിരെ ഇന്ത്യന്‍ പീനല്‍കോഡ് സെക്ഷന്‍ 188,269,278 എന്നിവ പ്രകാരവും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെക്ഷന്‍ 54 , പകര്‍ച്ചവ്യാധി നിയമം സെക്ഷന്‍ 3 പ്രകാരവും കേസെടുത്ത് ജാമ്യത്തില്‍ വിട്ടു. കട അടപ്പിച്ചെങ്കിലും സീല്‍ ചെയ്തില്ല. ഇനി ഇത്തരം പ്രവര്‍ത്തികള്‍ നടത്തരുത് എന്നു താക്കീത് ചെയ്തു. ഇത്തരം ഇന്നവേറ്റീവ് ആശയങ്ങല്‍ കോവിഡ് കാലത്ത് മനസില്‍ വന്നാലും അത് മുളയിലേ നുള്ളുകയാണ് നല്ലതെന്ന് സഹീറിന്റെ പാഠം നമ്മെ പഠിപ്പിക്കുന്നു.

പതിനാലുകാരിയുടെ കണ്ടെത്തല്‍ കോവിഡ് മരുന്നിന് സഹായകരം

English Summary: Rs.10-a -plate Biriyani ,idea was good ,but owner got arrested

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds