റബറിനു കിലോയ്ക്ക് 250 രൂപ താങ്ങുവില ഏർപ്പെടുത്തണമെന്നു റബർ ബോർഡ് വാണിജ്യ മന്ത്രാലയത്തോട് ആവശ്യപ്പെടും. റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനാണിത് . കർഷകരുടെ വീടുകൾ കേന്ദ്രീകരിച്ചു. പഞ്ചാബിൽ ഉൽപാദിപ്പിക്കുന്നത് പോലെ റബർ ഷീറ്റും ലാറ്റക്സും തയാറാക്കുന്നതിനു പകരം ചെറുകിട കർഷകരുടെ വീടുകൾ കേന്ദ്രീകരിച്ച് ചെറിയ ഉൽപന്നങ്ങളായ റബർ ബുഷ്, വാഷർ, ചവിട്ടി എന്നീ റബർ ഉൽപന്ന നിർമാണം ആരംഭിക്കാനും ബോർഡ് ആലോചിക്കുന്നു .
മൂല്യ വർധിത ഉൽപന്നങ്ങൾ കർഷകർ തന്നെ തയാറാക്കുന്നതോടെ അവരുടെ വരുമാനം മൂന്നിരട്ടിയിൽ ഏറെയായി വർധിക്കുന്നുണ്ട്. മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിനു കേന്ദ്ര സഹായം ലഭ്യമാക്കുന്നതിനു വിശദമായ പദ്ധതി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു സമർപ്പിക്കാനും കഴിഞ്ഞ ദിവസം ചേർന്ന യോഗം തീരുമാനിച്ചു..നിലവിൽ റബർ പരിശീലന കേന്ദ്രത്തിൽ ഷീറ്റ് നിർമാണം, ടാപ്പിങ് തുടങ്ങിയ മേഖലയിലാണു പരിശീലനം നൽകുന്നത്. അതിനു പകരം മൂല്യവർധിത ഉൽപന്ന നിർമാണത്തിനായി റബർ ബോർഡ് പരിശീലനം നൽകും.

വിശാഖപട്ടണം, കൊൽക്കത്ത തുറമുഖങ്ങളിൽ കൂടി മാത്രം റബർ ഇറക്കുമതി പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെടും.റബർകൃഷിയുള്ള എല്ലാ സംസ്ഥാനങ്ങളുമായും റബർ ബോർഡിന്റെ പ്രതിനിധി സംഘം ചർച്ച നടത്തും. ഉൽപാദനം വർധിപ്പിച്ച ഇറക്കുമതി തടയുന്നതിന് ആർഎസ്എസ് നാല് ഗ്രേഡ് ഷീറ്റിനു പകരം ആർഎസ്എസ് മൂന്ന് ഗ്രേഡിലുള്ള ഷീറ്റ് നിർമാണത്തിനു പരിശീലനം നൽകും എന്നിവയാണ് മറ്റു തീരുമാനങ്ങൾ .ഗുണനിലവാരം കൂടിയ ആർഎസ്എസ് ഗ്രേഡ് മൂന്നിന് ആവശ്യക്കാർ കൂടുതലുണ്ട്.
Share your comments