തിരുവനന്തപുരം: റബ്ബര്‍ പാലിലെ ഉണക്കറബ്ബര്‍തൂക്കം (ഡി.ആര്‍.സി.) കണ്ടുപിടിക്കുന്നതിന് സ്വകാര്യമേഖലയിലുള്ള ലബോറട്ടറികള്‍ക്ക് റബ്ബര്‍ബോര്‍ഡ് അംഗീകാരം നല്‍കി. ഡി.ആര്‍.സി. പരിശോധനയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ലബോറട്ടറികള്‍ക്കുള്ള അനുമതിപത്രം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവന്‍ കൈമാറി.
ബന്ധപ്പെട്ട വാർത്തകൾ: റബ്ബര്‍ നടീല്‍വസ്തുക്കള്‍ വിതരണത്തിന്, റബ്ബര്‍ പാലിൻറെ ഉണക്കത്തൂക്ക നിര്‍ണ്ണയത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
പി. സുധ (ഡയറക്ടര്‍, ട്രെയിനിങ്), കെ.സി. സുരേന്ദ്രന്‍ (ഡയറക്ടര്‍, ഫിനാല്‍സ്-ഇന്‍-ചാര്‍ജ്), പി. അറുമുഖം, (ജോയിന്റ് ഡയറക്ടര്‍, പ്രോസസ്സിങ് ആന്റ് ക്വാളിറ്റി കണ്‍ട്രോള്‍), എം.എന്‍. ബിജു (അസിസ്റ്റന്റ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍), സില്‍ജോ ഏബ്രഹാം (ഫൈറ്റോക്രോം ബയോസയന്‍സ്), ജിയോബിന്‍ റിറ്റ്‌സി ജോര്‍ജ് (റബ്ബര്‍ ലാബ്), എല്‍വിസ് മാത്യു (എല്‍.ടി.ആര്‍ പോളിമേഴ്‌സ്) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: റബ്ബറുൽപ്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് ഓണ്‍ലൈന്‍ പരിശീലനം നൽകുന്നു
റബ്ബര്‍ ലാബ്‌സ് (റിറ്റ്‌സ്‌ബെന്‍ ട്രേഡേഴ്‌സ്, മക്കര, പത്തനാപുരം), എല്‍.റ്റി.ആര്‍. പോളിമേഴ്‌സ് (കൊരട്ടി, എരുമേലി) ഫൈറ്റോക്രോം ബയോസയന്‍സ് (കുമരനെല്ലൂര്‍, മുക്കം) എന്നീ ലബോറട്ടറികള്‍ക്കാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയത്.
ഈ ലബോറട്ടറികളുടെ പ്രവര്‍ത്തനങ്ങള്‍, പരിശോധനാഫലങ്ങളുടെ കൃത്യത എന്നിവയെല്ലാം റബ്ബര്‍ബോര്‍ഡിന്റെ എഞ്ചിനീയറിങ് ആന്റ് പ്രോസ്സസിങ് വിഭാഗത്തിന്റെ നിരീക്ഷണത്തിലാകും.
റബ്ബര്‍ കര്‍ഷകര്‍ക്ക് ഡി.ആര്‍.സി. പരിശോധന നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലും വടക്കുകിഴക്കന്‍ മേഖലകളിലും ഇത്തരത്തിലുള്ള കൂടുതല്‍ ലബോറട്ടറികള്‍ക്ക് അംഗീകാരം നല്‍കാനാണ് റബ്ബര്‍ബോര്‍ഡ് ഉദ്ദേശിക്കുന്നത്.
Share your comments