കോട്ടയം:റബർ കർഷകർക്ക് പ്രതീക്ഷ നൽകി ആർഎസ്എസ് നാലാം തരം റബറിന് കോട്ടയം വിപണിയിൽ കിലോ വില ഇന്നലെ 160 രൂപയിലെത്തി. 2012 ന് ശേഷം നവംബർ സീസണിൽ ലഭിക്കുന്ന മികച്ച വിലയാണിത്. This is the best price available in the November season since 2012.
കോവിഡ് 19 മൂലം ഗ്ലൗസിന് വൻ തോതിൽ ഡിമാൻ്റ് ഉയർന്നു നിൽക്കുന്നതിനാൽ ലാറ്റക്സ് വില 10 രൂപ വർധിച്ച് കിലോയ്ക്ക് 140 രൂപയിലെത്തി. ബാങ്കോക്ക് വിപണിയിൽ ഇന്നലെ റബർ വില 172.11 രൂപയാണ്. ഇത് ഇന്ത്യയിലെത്താൻ 25 % ഇറക്കുമതി ചുങ്കമടക്കം 232 രൂപയാകും വില.കേരളത്തിലെ റബർ ഉത്പാദനം 4.5 ലക്ഷം ടണ്ണിലേക്ക് നേർപകുതിയായി കൂപ്പുകുത്തിയതിനാൽ റബർ വില വീണ്ടും ഉയരാനാണ് സാധ്യത.
നവംബർ 25
റബർ വില കഴിഞ്ഞ 10 വർഷം
2010 - 199.50 രൂപ
2011 - 191
2012 - 174
2013 - 153.50
2014 - 118
2015 - 103
2016 - 130
2017 - 126
2018 - 118
2019 - 150
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:പപ്പായ കറയിൽ നിന്ന് ലക്ഷങ്ങൾ കൊയ്യാം : ഒപ്പം 30000 രൂപ സബ്‌സിഡിയും
Share your comments