<
  1. News

റബ്ബർ അധിഷ്ഠിത സ്റ്റാർട്ടപ്പുകൾക്കു പ്രോത്സാഹനമേകാൻ പദ്ധതിയുമായി റബ്ബർ പാർക്ക്

സ്റ്റാർട്ട് അപ്പുകൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതിയുമായി റബ്ബർ പാർക്ക് . വ്യവസായ സ്ഥാപനങ്ങളുടെയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. റബ്ബർ പാർക്കിന്റെ ആഭിമുഖ്യത്തിൽ വ്യവസായ സ്ഥാപനങ്ങളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.

Meera Sandeep
റബ്ബർ അധിഷ്ഠിത സ്റ്റാർട്ടപ്പുകൾക്കു പ്രോത്സാഹനമേകാൻ പദ്ധതിയുമായി റബ്ബർ പാർക്ക്
റബ്ബർ അധിഷ്ഠിത സ്റ്റാർട്ടപ്പുകൾക്കു പ്രോത്സാഹനമേകാൻ പദ്ധതിയുമായി റബ്ബർ പാർക്ക്

എറണാകുളം: സ്റ്റാർട്ട് അപ്പുകൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതിയുമായി  റബ്ബർ പാർക്ക് . വ്യവസായ സ്ഥാപനങ്ങളുടെയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.  റബ്ബർ പാർക്കിന്റെ ആഭിമുഖ്യത്തിൽ വ്യവസായ സ്ഥാപനങ്ങളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.

ഈ  ചുവടുവെപ്പ് റബ്ബർ വ്യവസായങ്ങളുടെ നവീകരണത്തിനും, ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനും  സഹായകരമായിരിക്കും.

"റബ്ബർ അധിഷ്ഠിത വ്യവസായങ്ങളുടെ നവീകരണത്തിന് റബ്ബർ പാർക്ക് അനുകൂല സമീപനമാണ് എടുത്തിട്ടുള്ളതെന്നും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വ്യവസായങ്ങളുമായും കൈകോർക്കുന്നതിലൂടെ, സർഗ്ഗാത്മകതയും സംരംഭകത്വവും വളർത്തുന്ന ഒരു സംവിധാനം സൃഷ്ടിക്കാൻ  സാധിക്കുമെന്നും, ഇത് റബ്ബർ മേഖലയെ കൂടുതൽ മത്സരപരവും സുസ്ഥിരതയുള്ളതുമാക്കി മാറ്റുമെന്നും റബ്ബർ പാർക്ക് മാനേജിങ് ഡയറക്ടർ ജോർജ് വി ജെയിംസ് പറഞ്ഞു . കുസാറ്റ് റിട്ട. പ്രൊഫസർ

ഡോ. റാണി ജോസഫ്,  കുസാറ്റ് ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ. പ്രശാന്ത് രാഘവൻ, എൻപി ഒ ൽ സീനിയർ സയന്റിസ്റ്റ് ഡോ.അണ്ണാദുരൈ,  ക്രൈസ്റ്റ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ജോയ് തോമസ്, റബ്ബർ പാർക്ക് മാനുഫാക്ചറിംഗ് അസോസിയേഷൻ പ്രസിഡന്റ് എം എസ് പ്രതാപ്,  വിവിധ സർവകലാശാലകളുടെയും കോളേജുകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

English Summary: Rubber Park plans to encourage rubber-based start-ups

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds