ഇന്ത്യയിൽ റബർ വില ഉയരുന്നു. റബർ വില ഇപ്പോൾ 125 രൂപ കടന്നു.ഒക്ടോബറിൽ കിലോയ്ക്ക് 119 രൂപയായിരുന്നു. വില വർധനവ് ഏതാനും നാൾ കൂടി തുടരുമെന്നു റബർ ബോർഡിന്റെ അനുമാനം. എന്നാൽ രാജ്യാന്തര വിപണിയിൽ റബർ കുറഞ്ഞു. ഇന്തൊനീഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ റബറിനു പൂപ്പൽ ബാധിച്ചതോടെ റബർ ഉൽപാദനം കുറഞ്ഞു.രോഗബാധ പടർന്നു പിടിക്കുമെന്നും ആശങ്ക ഉയർന്നു. കനത്ത മഴമൂലം ഇന്ത്യൻ വിപണിയിൽ റബർ ഉൽപാദനം കുറഞ്ഞു.
ഈ വർഷം ഇറക്കുമതി 40500 ടണ്ണായി കുറഞ്ഞു. കഴിഞ്ഞ വർഷം ഈ സീസണിൽ 73700 ടൺ ഇന്ത്യയിൽ ഇറക്കുമതി ചെയ്തിരുന്നു. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് വാഹന വിൽപന കുറഞ്ഞതോടെ ടയർ മറ്റ് സ്പെയർ പാർട്സുകൾ എന്നിവയുടെ ഉപയോഗവും കുറഞ്ഞു. .ആവശ്യം കുറഞ്ഞതോടെ റബർ വ്യാപാരികൾ ഇറക്കുമതി കുറച്ചു. ടെ മഴ മൂലം 11.2 ശതമാനമാണ് റബർ ഉൽപാദനം കുറഞ്ഞത്. കേരളത്തിൽ റബർ ഉൽപാദന സീസൺ തുടക്കത്തിൽ തന്നെ വില ഉയർന്നത് കർഷകർക്കും പ്രതീക്ഷയായി. അടുത്ത മൂന്നു മാസമാണ് പ്രധാന ടാപ്പിങ് സീസൺ. ഈ വർഷം ടാപ്പിങ് സീസണിൽ ഉൽപാദനം കൂടുമെന്നാണ് പ്രതീക്ഷ. ഏതാനും മാസം മുൻപ് വില ഉയർന്നതിനാൽ മരങ്ങളുടെ പരിപാലനം കർഷകർ ഫലപ്രദമായി നടത്തിയതാണു കാരണം.
Share your comments