കോട്ടയം: റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് മൂന്നു ദിവസത്തെ ഓൺലൈന്‍ പരിശീലനം നല്‍കുന്നു. റബ്ബര്‍പാലില്‍നിന്നുള്ള ഉത്പങ്ങളുടെ നിര്‍മ്മാണമേഖലയിലെ സാധ്യതകൾ, ഉത്പങ്ങളുടെ നിര്‍മ്മാണത്തിനുള്ള സാങ്കേതികവിദ്യ, ലാറ്റക്‌സ് കോമ്പൗണ്ടിങ്, എം.എസ്.എം.ഇ. (മൈക്രോ, സ്‌മോള്‍ & മീഡിയം എന്റര്‍പ്രൈസസ്) പദ്ധതികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഓൺലൈന്‍ പരിശീലനം നവംബര്‍ 11 മുതല്‍ 13 വരെ നടത്തും. പരിശീലനസമയം എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ആയിരിക്കും. Training hours are 10am to 1pm every day.
ജി.എസ്.റ്റി. രജിസ്‌ട്രേഷന്‍ ഇല്ലാത്ത കേരളീയര്‍ക്ക് പരിശീലനഫീസ് 1339 രൂപ (18 ശതമാനം ജി.എസ്.റ്റി.യും ഒരു ശതമാനം ഫ്‌ളഡ് സെസ്സും ഉള്‍പ്പെടെ) ആണ്. ജി.എസ്.റ്റി. രജിസ്‌ട്രേഷന്‍ ഉള്ള കേരളീയര്‍ക്കും കേരളത്തിന് പുറത്തുള്ളവര്‍ക്കും 1328 രൂപ ആയിരിക്കും ഫീസ്. ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ബോര്‍ഡ് എ പേരില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്.സി. കോഡ്-ഇആകച0284150)യുടെ കോ'യത്തുള്ള റബ്ബര്‍ബോര്‍ഡ് ബ്രാഞ്ചിലെ 1450300184 എന്ന അക്കൗണ്ട് നമ്പറിലേക്ക് പരിശീലനഫീസ് നേരിട്ട് അടയ്ക്കാം. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എ ഫോ നമ്പറിലും 04812353325 എ വാട്‌സ്ആപ്പ് നമ്പറിലും ബന്ധപ്പെടാം.
റബ്ബർ ഉത്പന്ന നിർമാണത്തിൽ പരിശീലനം
റബ്ബർപാലിൽനിന്നുള്ള ഉത്പന്ന നിർമാണത്തിൽ റബ്ബർബോർഡ് ഓൺലൈൻ പരിശീലനം നൽകുന്നു. റബ്ബർപാലിൽനിന്നുള്ള ഉത്പങ്ങളുടെ നിർമാണമേഖലയിലെ സാധ്യതകൾ, ഉത്പന്നങ്ങളുടെ നിർമാണത്തിനുള്ള സാങ്കേതിക വിദ്യ, ലാറ്റക്സ് കോമ്പൗണ്ടിങ്, എം.എസ്.എം.ഇ. പദ്ധതികൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിശീലനം നവംബർ 11 മുതൽ 13 വരെ നടത്തും.
Share your comments