<
  1. News

റ​ബ​ർ ക​ട​ക​ൾ തു​റ​ന്നു ച​ര​ക്കു നീ​ക്ക​ത്തി​നു ന​ട​പ​ടി തുടങ്ങി

റ​​​​ബ​​​​ർ ക​​​​ട​​​​ക​​​​ൾ തു​​​​റ​​​ന്നു വ്യാ​​​​പാ​​​​രം സു​​​​ഗ​​​​മ​​​​മാ​​​​ക്കാ​​​​ൻ വൈ​​​​കാ​​​​തെ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​മെ​​​ന്നു റ​​​​ബ​​​​ർ ബോ​​​​ർ​​​​ഡ്. ക​​​​ട​​​​ക​​​​ൾ തു​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം വ്യാ​​​​പാ​​​​ര​​​​വും വ്യ​​​​വ​​​​സാ​​​​യ​​​​വും മു​​​​ന്നോ​​​​ട്ടു​​​​നീ​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​യി എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ.​​​​കെ.​​​​എ​​​​ൻ രാ​​​​ഘ​​​​വ​​​​ൻ പ​​​​റ​​​​ഞ്ഞു. ഒ​​​​രു മാ​​​​സ​​​​മാ​​​​യി റ​​​​ബ​​​​ർ വ്യാ​​​​പാ​​​​ര വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല അ​​​​ട​​​​ഞ്ഞു​ കി​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ റ​​​​ബ​​​​ർ ബോ​​​​ർ​​​​ഡും വ്യാ​​​​പാ​​​​രി​​​​ക​​​​ളും ആ​​​​ഭ്യ​​​​ന്ത​​​​ര​​​വി​​​​ല നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടി​​​​ല്ല.വ്യാ​​​​പാ​​​​രി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്ന് ഷീ​​​​റ്റ് വാ​​​​ങ്ങാ​​​​ൻ വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​ളു​​​​മാ​​​​യി അ​​​​ടു​​​​ത്ത ദി​​​​വ​​​​സം ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യ​ ശേ​​​​ഷം വി​​​​ല നി​​​​ശ്ച​​​​യി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. റ​​​​ബ​​​​ർ വി​​​​ൽ​​​​ക്കാ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ല്ലാ​​​​തെ ക​​​​ർ​​​​ഷ​​​​ക​​​​രും വ്യാ​​​​പാ​​​​രം ന​​​​ട​​​​ത്താ​​​​ൻ പ​​​​ണ​​​​മി​​​​ല്ലാ​​​​തെ ഡീ​​​​ല​​​​ർ​​​​മാ​​​​രും പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ണ്. ലോ​​​​ക്ക് ഡൗ​​​​ണി​​​​നു​​​​ശേ​​​​ഷം ച​​​​ര​​​​ക്ക് വി​​​​ൽ​​​​ക്കാ​​​​തെ വ്യാ​​​​പാ​​​​രി​​​​ക​​​​ൾ വലയുന്നു. വ്യാ​​​​പാ​​​​രി​​​​ക​​​​ൾ​​​​ക്കും വ​​​​ലി​​​​യ തോ​​​​തി​​​​ൽ റ​​​​ബ​​​​ർ സ്റ്റോ​​​​ക്കു​​​​ണ്ട്.

K B Bainda
കോ​​​​ട്ട​​​​യം: റ​​​​ബ​​​​ർ ക​​​​ട​​​​ക​​​​ൾ തു​​​​റ​​​ന്നു വ്യാ​​​​പാ​​​​രം സു​​​​ഗ​​​​മ​​​​മാ​​​​ക്കാ​​​​ൻ വൈ​​​​കാ​​​​തെ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​മെ​​​ന്നു റ​​​​ബ​​​​ർ ബോ​​​​ർ​​​​ഡ്. ക​​​​ട​​​​ക​​​​ൾ തു​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം വ്യാ​​​​പാ​​​​ര​​​​വും വ്യ​​​​വ​​​​സാ​​​​യ​​​​വും മു​​​​ന്നോ​​​​ട്ടു​​​​നീ​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​യി എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ.​​​​കെ.​​​​എ​​​​ൻ രാ​​​​ഘ​​​​വ​​​​ൻ പ​​​​റ​​​​ഞ്ഞു. ഒ​​​​രു മാ​​​​സ​​​​മാ​​​​യി റ​​​​ബ​​​​ർ വ്യാ​​​​പാ​​​​ര വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല അ​​​​ട​​​​ഞ്ഞു​ കി​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ റ​​​​ബ​​​​ർ ബോ​​​​ർ​​​​ഡും വ്യാ​​​​പാ​​​​രി​​​​ക​​​​ളും ആ​​​​ഭ്യ​​​​ന്ത​​​​ര​​​വി​​​​ല നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടി​​​​ല്ല.വ്യാ​​​​പാ​​​​രി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്ന് ഷീ​​​​റ്റ് വാ​​​​ങ്ങാ​​​​ൻ വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​ളു​​​​മാ​​​​യി അ​​​​ടു​​​​ത്ത ദി​​​​വ​​​​സം ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യ​ ശേ​​​​ഷം വി​​​​ല നി​​​​ശ്ച​​​​യി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. റ​​​​ബ​​​​ർ വി​​​​ൽ​​​​ക്കാ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ല്ലാ​​​​തെ ക​​​​ർ​​​​ഷ​​​​ക​​​​രും വ്യാ​​​​പാ​​​​രം ന​​​​ട​​​​ത്താ​​​​ൻ പ​​​​ണ​​​​മി​​​​ല്ലാ​​​​തെ ഡീ​​​​ല​​​​ർ​​​​മാ​​​​രും പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ണ്. ലോ​​​​ക്ക് ഡൗ​​​​ണി​​​​നു​​​​ശേ​​​​ഷം ച​​​​ര​​​​ക്ക് വി​​​​ൽ​​​​ക്കാ​​​​തെ വ്യാ​​​​പാ​​​​രി​​​​ക​​​​ൾ വലയുന്നു. വ്യാ​​​​പാ​​​​രി​​​​ക​​​​ൾ​​​​ക്കും വ​​​​ലി​​​​യ തോ​​​​തി​​​​ൽ റ​​​​ബ​​​​ർ സ്റ്റോ​​​​ക്കു​​​​ണ്ട്.

റബർ മേഖലയിലെ പ്രശ്‌നം

 
ച​​​​ര​​​​ക്കു​​​​മാ​​​​യി പോ​​​​യ 70 ലോ​​​​റി​​​​ക​​​​ൾ പ്ര​​​​മു​​​​ഖ ട​​​​യ​​​​ർ ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ ഗോ​​​​ഡൗ​​​​ണു​​​​ക​​​​ളി​​​​ൽ ഷീ​​​​റ്റ് ഇ​​​​റ​​​​ക്കാ​​​​തെ കി​​​​ട​​​​ക്കു​​​​ന്നു. നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ട​​​​യ​​​​ർ വ്യ​​​​വ​​​​സാ​​​​യം സു​​​​ഗ​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കാ​​​​ൻ ഒ​​​​രു മാ​​​​സ​​​​ത്തെ കാ​​​​ല​​​​താ​​​​മ​​​​സം വ​​​​രും. അ​​​തേ​​​സ​​​മ​​​യം, ട​​​​യ​​​​ർ വി​​​​റ്റു​​​​പോ​​​​കാ​​​​തെ വ്യ​​​​വ​​​​സാ​​​​യ​​​​ശാ​​​​ല​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​തോ​​​​തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു വ്യ​​​വ​​​സാ​​​യി​​​ക​​​ളും ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.മു​​​​ൻ​​​​പ് വി​​​​റ്റ ച​​​​ര​​​​ക്കി​​​നു പ​​​​ണം ല​​​​ഭി​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ൽ റ​​​​ബ​​​​ർ​​​വ്യാ​​​​പാ​​​​രം സു​​​​ഗ​​​​മ​​​​മാ​​​​യി ന​​​​ട​​​​ത്താ​​​​ൻ സാ​​​​ധി​​​​ക്കി​​​ല്ല. പു​​​​തി​​​​യ വി​​​​ല​​​​യ്ക്കു ച​​​​ര​​​​ക്ക് വാ​​​​ങ്ങി​​​​യാ​​​​ൽ അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച​​​​യോ​​​​ടെ വി​​​​ല​​​​യി​​​​ടി​​​​ലു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യും വ്യാ​​​​പാ​​​​രി​​​​ക​​​​ൾ​​​​ക്കു​​​​ണ്ട്.നി​​​​ല​​​​വി​​​​ൽ നാ​​​​ൽ​​​​പ​​​​തി​​​​നാ​​​​യി​​​​രം ട​​​​ണ്ണി​​​​ലേ​​​​റെ റ​​​​ബ​​​​ർ ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ കൈ​​​​വ​​​​ശ​​​​മു​​​​ണ്ട്. ​​​​റ​​​​ബ​​​​ർ ക​​​​ട​​​​ക​​​​ൾ തു​​​​റ​​​​ന്നാ​​​​ൽ അ​​​​തു പൂ​​​​ർ​​​​ണ​​​​മാ​​​​യി മാ​​​​ർ​​​​ക്ക​​​​റ്റി​​​​ലേ​​​​ക്ക് വ​​​ന്നേ​​​ക്കും.
 

ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു പ​​​ണം എ​​​ത്തി​​​ത്തു​​​ട​​​ങ്ങി

 
സ​​​​ർ​​​​ക്കാ​​​​ർ റ​​​​ബ​​​​ർ വി​​​​ല സ്ഥി​​​​ര​​​​താ പ​​​​ദ്ധ​​​​തി​​​​യി​​​​ലെ കു​​​​ടി​​​​ശി​​​​ക തി​​​​ർ​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ച്ച 82 കോ​​​​ടി രൂ​​​​പ​​​​യി​​​​ൽ പ​​​​കു​​​​തി​​​​യും ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ൽ എ​​​​ത്തി. അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച ശേ​​​​ഷി​​​​ക്കു​​​​ന്ന തു​​​​ക​​​​യും വി​​​​ത​​​​ര​​​​ണം​​​ചെ​​​​യ്യും. ക​​​​ഴി​​​​ഞ്ഞ സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷ​​​​ത്തെ കു​​​​ടി​​​​ശി​​​​ക​​​​യു​​​​ടെ ഒ​​​​രു വി​​​​ഹി​​​​തം ന​​​​ൽ​​​​കാ​​​​ൻ മാ​​​​ത്ര​​​​മേ 82 കോ​​​​ടി തി​​​​ക​​​​യൂ​​​യെ​​​ന്ന് റ​​​​ബ​​​​ർ ബോ​​​​ർ​​​​ഡ് പ​​​റ​​​ഞ്ഞു. കു​​​​റ​​​​ഞ്ഞ​​​​ത് 400 കോ​​​​ടി രൂ​​​​പ​​​കൂ​​​​ടി അ​​​​നു​​​​വ​​​​ദി​​​​ച്ചാ​​​​ൽ മാ​​​​ത്ര​​​​മെ കു​​​​ടി​​​​ശി​​​​ക തീ​​​​ർ​​​​ക്കാ​​​​നാ​​​​കൂ. ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു മാ​​​​സ​​​​മാ​​​​യി വ്യാ​​​​പാ​​​​രം മാ​​​​ന്ദ്യ​​​​ത്തി​​​​ലാ​​​​യ​​​​തി​​​​നാ​​​​ൽ ഈ ​​​​ഷീ​​​​റ്റു​​​​ക​​​​ളു​​​​ടെ ബി​​​​ല്ല് അ​​​​പ്‌​​​ലോ​​​​ഡിം​​​​ഗും മു​​​​ട​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണ്.
 
എന്നാൽ ഷീറ്റ് വിലയും ടയറിന്റെ വിലയും ഗവണ്മെന്റ് തന്നെ നിശ്ചയിച്ചാലേ റബ്ബർ കർഷകരുടെ ബുദ്ധിമുട്ട് മാറിക്കിട്ടു എന്നാണ് കർഷകരുടെ അഭിപ്രായം.
English Summary: Rubber Shops Started functioning

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds