റബർ ടാപ്പിങ് യന്ത്രം 60 ശതമാനം സബ്സിഡിയോടെ വാങ്ങാൻ കർഷകർക്ക് അവസരം. കൃഷി മേഖലയിലെ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സബ്മിഷൻ ഓൺ അഗ്രികൾചറൽ മെക്കനൈസേഷൻ (എസ്എംഎഎം) പദ്ധതിയിൽ ഉൾപ്പെടുത്തിയാണു യന്ത്രം നൽകുന്നത്.
ആറളം ഫാമിൽ യന്ത്രം വിജയകരമായി പ്രവർത്തിപ്പിക്കുന്നുണ്ട്. മൂംബൈയിൽ താമസക്കാരനായ പാലാ മോളൂർ സ്വദേശി സഖറിയാസ് മാത്യു കണ്ടുപിടിച്ച ഈ യന്ത്രം ബോലാനാഥ് റബർ ടാപ്പിങ് മെഷീൻ (ബിഎച്ച്ആർടി) എന്ന പേരിലാണ് അറിയപ്പെടുന്നത്. കോട്ടയം മണർകാടെ സായാ ഫാം ടൂൾസ് ആൻഡ് മെഷിൻസ് സ്ഥാപനം വഴിയാണ് യന്ത്രം ലഭ്യമാക്കുന്നത്.
Share your comments