<
  1. News

പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതികൾ : കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ ഇൻഷുറൻസ് തുക

ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് കേന്ദ്ര സർക്കാർ രാജ്യത്തെ പാവപ്പെട്ടവർക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നതിനായി തെരഞ്ഞെടുത്ത ഗ്രാമങ്ങളിൽ പോസ്റ്റാഫീസ് മുഖാന്തിരം കുറഞ്ഞ പ്രീമിയത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ബീമാ ഗ്രാമ യോജന .മികച്ച സമ്പാദ്യവും ഉറപ്പാക്കുന്നതാണ് ഈ പദ്ധതി .ഗ്രാമങ്ങളിൽ സ്ഥിരതാമസക്കാരും പ്രായപൂർത്തിയായവരുമായ എല്ലാ ഭാരതീയ പൗരന്മാർക്കും ഈ പദ്ധതിയിൽ ചേരാവുന്നതാണ്.

Arun T
പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്
പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്

ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്
കേന്ദ്ര സർക്കാർ രാജ്യത്തെ പാവപ്പെട്ടവർക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നതിനായി തെരഞ്ഞെടുത്ത ഗ്രാമങ്ങളിൽ പോസ്റ്റാഫീസ് മുഖാന്തിരം കുറഞ്ഞ പ്രീമിയത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ബീമാ ഗ്രാമ യോജന .മികച്ച സമ്പാദ്യവും ഉറപ്പാക്കുന്നതാണ് ഈ പദ്ധതി .ഗ്രാമങ്ങളിൽ സ്ഥിരതാമസക്കാരും പ്രായപൂർത്തിയായവരുമായ എല്ലാ ഭാരതീയ പൗരന്മാർക്കും ഈ പദ്ധതിയിൽ ചേരാവുന്നതാണ്.

ഗ്രാമ സന്തോഷ് : 30,40,45,50,55,58,60 എന്നീ പ്രായങ്ങളിൽ കാലാവധി പൂർത്തിയാക്കുന്ന എൻഡോവ്മെൻ്റ് അഷ്വറൻസ്

ഗ്രാമ സുരക്ഷ :
ആജീവനാന്ത ഇൻഷുറൻസ്
പ്രീമിയം 55,58, അഥവാ 60 വയസ്സുവരെ അടയ്ക്കാവുന്നത്

ഗ്രാമ സുമംഗൽ :
15 ഉം 20 ഉം വർഷത്തെ കാലാവധിയുള്ള മണിബാക്ക് ഇൻഷുറൻസ്

ഗ്രാമ സുവിധ :
പരിവർത്തനം ചെയ്യാവുന്ന ആ ജീവനാന്ത ഇൻഷുറൻസ്

ഗ്രാമപ്രിയ :
10 വർഷത്തെ കാലാവധിയുള്ള മണിബാക്ക് ഇൻഷ്വറൻസ്
പ്രായപരിധി : കുറഞത് - 19- വയസ്സ് ,കൂടിയത് -55 വയസ്സ്
തുക : കുറഞ്ഞത് 10,000 രൂപ, കൂടിയത് 10,00,000 രൂപ

ഈ പദ്ധതികളുടെ സവിശേഷതകൾ : അഷ്വർ ചെയ്ത തുകയ്ക്ക് ഭാരത സർക്കാർ നൽകുന്ന ഉറപ്പ് ,കുറഞ്ഞ പ്രീമിയം, ആകർഷകമായ ബോണസ് , ഇന്ത്യയിലെ ഏതു പോസ്റ്റാഫീസിലും പ്രീമിയം അടയ്ക്കാനുള്ള സൗകര്യം, ആദായ നികുതി ഇളവുകൾ, ക്ലെയിമുകൾ അതിവേഗം തീർപ്പാക്കുന്നു, പോളസിയിൻമേൽ വായ്പ സൗകര്യം ,ആറു മാസത്തേയോ ,ഒരു വർഷത്തേയോ പ്രീമിയം മുൻകൂട്ടി അടച്ചാൽ യഥാക്രമം 1% ,2% ഇളവ് ,നാമനിർദേശത്തിനുള്ള സൗകര്യം

English Summary: Rural Postal Life Insurance Bima Gram Yojana is a scheme implemented by the Central Government at low premium

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds