ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ‘സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം’ പദ്ധതിയുടെ ഭാഗമായി സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ പഞ്ചായത്ത് പദവിയിലേക്ക് ഉയര്‍ത്തുന്നതിന് പാലക്കാട് ജില്ലയിലെ 12 ഗ്രാമപഞ്ചായത്തുകളെ തിരഞ്ഞെടുത്തു. പിരായിരി, കാരാക്കുറിശ്ശി, ഷോളയൂര്‍, പെരുവെമ്പ്, മുതലമട, കണ്ണമ്പ്ര, അകത്തേത്തറ, എരിമയൂര്‍, വെള്ളിനേഴി, ലക്കിടി-പേരൂര്‍, ചാലിശ്ശേരി, കൊപ്പം എന്നീ പഞ്ചായത്തുകളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്.
സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ പഞ്ചായത്ത് ലക്ഷ്യം കൈവരിക്കുന്നതിന് ഭക്ഷ്യവസ്തുക്കള്‍ നിര്‍മാണം, സംഭരണം, വിതരണം, വില്‍പ്പന നടത്തുന്നവര്‍ നിര്‍ബന്ധമായും ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ എടുക്കണം.കച്ചവട സ്ഥാപനങ്ങള്‍ക്ക് പുറമേ പഞ്ചായത്ത് പരിധിയിലെ അങ്കണവാടികള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ ഉച്ചഭക്ഷണം, വിദ്യാഭ്യാസ- മറ്റ് പൊതു സ്ഥാപനങ്ങളിലെ ക്യാന്റീന്‍, മെസ്സ്, ചെറുക്കിട ഉത്പ്പാദകര്‍, വഴിയോര കച്ചവടക്കാര്‍, മത്സ്യ- മാംസ വ്യാപാരികള്‍, അറവുശാലകള്‍ എന്നീ വിഭാഗങ്ങളും കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ ബോഗ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ആരാധനാലയങ്ങളില്‍ ഭക്ഷണവിതരണം ചെയ്യുന്നവരും ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ എടുക്കണം. ഇതിനായി അക്ഷയ കേന്ദ്രങ്ങള്‍, പൊതു സേവന കേന്ദ്രങ്ങളെ സമീപിക്കാവുന്നതാണ് .
Share your comments