7th pay commission update: കേന്ദ്ര ജീവനക്കാർക്ക് ഒരു സന്തോഷ വാർത്ത. അടുത്ത മാസം കേന്ദ്ര സർക്കാർ ജീവനക്കാരെ തേടി നാല് സന്തോഷ വാർത്തകളുണ്ടാകും. അതായത്, ജീവനക്കാരുടെ ക്ഷാമബത്തയും ഡിഎ കുടിശ്ശികയും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അടുത്ത മാസം ലഭിക്കുമെന്നാണ് വിവരം. കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ വൻ വർധനവ് ഉണ്ടാകുമെന്നത് ജീവനക്കാർക്ക് അത്യധികം സന്തോഷകരമായ വാർത്തയാണ്.
ഇതുകൂടാതെ, എട്ടാം ശമ്പള കമ്മിഷൻ ഉണ്ടാകുമോ ഇല്ലയോ എന്നത് സംബന്ധിച്ചും ഉടൻ വ്യക്തത വരും.
ക്ഷാമബത്ത 4% വർധിക്കും
ക്ഷാമബത്തയിൽ 4 ശതമാനം വർധനവ് ഉണ്ടായേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. അതായത്, ഓഗസ്റ്റ് മാസം മുതൽ ക്ഷാമബത്ത മൊത്തം 38 ശതമാനമായി ഉയരും.
ഉപഭോക്തൃ പണപ്പെരുപ്പ ഡാറ്റ പറയുന്നത് അനുസരിച്ച്, ഡിഎ 4% വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ജൂലൈ അവസാനത്തോടെയോ അല്ലെങ്കിൽ ഓഗസ്റ്റ് മാസം ആരംഭത്തിലോ ഇത് സംബന്ധിച്ച് അപ്ഡേറ്റ് വരുമെന്നാണ് സൂചന. അടുത്ത മാസം ആദ്യം ചേരുന്ന മന്ത്രിസഭായോഗത്തിൽ അംഗീകാരം ലഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഏഴാം ശമ്പള കമ്മീഷൻ: ഫിറ്റ്‌മെന്റ് ഘടകത്തിനായുള്ള ആവശ്യം പരിഗണിക്കാം
തങ്ങളുടെ ഫിറ്റ്‌മെന്റ് ഘടകം 2.57 ഇരട്ടിയിൽ നിന്ന് 3.68 ഇരട്ടിയാക്കണമെന്ന് കേന്ദ്ര-സംസ്ഥാന ജീവനക്കാർ ദീർഘകാലമായി ആവശ്യപ്പെടുന്നു. കേന്ദ്ര ജീവനക്കാരുടെ ഈ ആവശ്യം സർക്കാർ ഇത്തവണ പരിഗണിക്കുമെന്നാണ് സൂചനകൾ. ഓഗസ്റ്റ് അവസാനത്തോടെ കാബിനറ്റ് സെക്രട്ടറിയുമായി ഇക്കാര്യം ചർച്ച ചെയ്യും. ഇങ്ങനെ സംഭവിച്ചാൽ കേന്ദ്ര ജീവനക്കാർക്ക് ഏറെ ഗുണകരമാകും. ഫിറ്റ്‌മെന്റ് ഫാക്‌ടർ വർധിച്ചതിനാൽ ജീവനക്കാരുടെ ശമ്പളത്തിൽ 8000 രൂപയുടെ വർധനയുണ്ടായേക്കും.
18 മാസത്തെ ക്ഷാമബത്ത കുടിശ്ശിക
18 മാസത്തെ ഡിഎ കുടിശ്ശിക തീർപ്പാക്കണമെന്ന് നിരവധി തവണ ആവശ്യം ഉയർന്നിരുന്നു. 2020 ജനുവരി മുതൽ 2021 ജൂൺ വരെയുള്ള കാലയളവിൽ ജീവനക്കാർക്ക് ഡിഎ ലഭിച്ചിട്ടില്ല. 18 മാസത്തെ ഈ കുടിശ്ശിക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാർ അതിനാൽ തന്നെ കുടിശ്ശികയിൽ തീരുമാനമെടുക്കുമെന്നാണ് സൂചന.
എട്ടാം ശമ്പള കമ്മീഷൻ
നിലവിൽ ഏഴാം ശമ്പള കമ്മീഷൻ പ്രകാരമാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നത്. എന്നാൽ ഇനിമുതൽ സർക്കാർ ജീവനക്കാരുടെ പെർഫോമൻസ് അടിസ്ഥാനമാക്കി ശമ്പളം വർധിപ്പിക്കുന്നതിനുള്ള തീരുമാനം കേന്ദ്ര സർക്കാർ ഉടൻ കൊണ്ടുവന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐ മുന്നറിയിപ്പ്! ഇങ്ങനെ ചെയ്താൽ നിങ്ങളുടെ അക്കൗണ്ടിലെ മുഴുവൻ പണവും നഷ്‌ടപ്പെട്ടേക്കാം
നിലവിൽ 18,000 രൂപ മുതലാണ് ജീവനക്കാരുടെ വേതനം തുടങ്ങുന്നത്. ഇതിൽ പ്രധാനം ഫിറ്റ്‌മെന്റ് ഫാക്‌ടറാണ്. ഇപ്പോൾ ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 മടങ്ങായിട്ടുണ്ട്. എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കുന്നതോടെ ഇത് 3.68 ഇരട്ടിയായി ഉയർത്താനാകും.
ഇങ്ങനെ വർധനവ് ഉണ്ടായാൽ മിനിമം ശമ്പളം 18,000 രൂപയിൽ നിന്ന് 26,000 രൂപയായി ഉയരും.
Share your comments