തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ ജനകീയ ഭക്ഷണശാലയായ പാഥേയം കഴിഞ്ഞമാസം 24നാണ് ആരംഭിച്ചത്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രാദേശീക കാര്‍ഷിക വിഭവങ്ങളുടെ വിപണിയായ ജീവനി സജീവനി പദ്ധതിയും അദ്യമായി തണ്ണീര്‍മുക്കത്ത്് തുടങ്ങി. കര്‍ഷകര്‍ക്ക് ഒരു കൈതാങ്ങ് എന്ന പേരില്‍ എല്ലാ ദിവസവും മൂന്ന് മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ജൈവ പച്ചക്കറി വിപണന കേന്ദ്രം ആരംഭിച്ചു. പഞ്ചായത്ത് ഓഫീസില്‍ തണ്ണീര്‍മുക്കം പാഥേയം ഭക്ഷണശാലയോടൊപ്പമാണ് പച്ചക്കറിയുടെ പൊതുവേദി ആരംഭിച്ചിരിക്കുന്നത്. കോവിഡും ലോക്ക് ഡൗണും പ്രഖ്യാപിച്ചതിനാല്‍ വിപണി കണ്ടെത്താന്‍ വിഷമിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസമായി തുടങ്ങിയ വിപണിയുടെ ഉത്ഘാടനം മന്ത്രി ഡോ. തോമസ് ഐസക്ക് നിര്‍വ്വഹിച്ചു.
രാവിലെ 10 മണി മുതല്‍ 1 മണി വരെ എത്തുന്ന കര്‍ഷകര്‍ക്ക് വിപണിയില്‍ ഇത് വില്‍ക്കുന്നതിനും ആവശ്യക്കാര്‍ക്ക് വാങ്ങുന്നതിനുമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഭക്ഷണ ശാലയോടൊപ്പമുളള കര്‍ഷകരുടെ പൊതുവിപണ കേന്ദ്രത്തില്‍ പൂര്‍ണ്ണമായി ജൈവ പച്ചക്കറികള്‍ നല്‍കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി എസ് ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷമാരായ രമാമദനന്‍, സുധര്‍മ്മ സന്തോഷ്, ബിനിത മനോജ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ജെ സെബാസ്റ്റ്യന്‍, സനില്‍നാഥ്, സാനുസുധീന്ദ്രന്‍, രമേഷ്ബാബു എന്നിവരും ക്യഷി ഓഫീസര്‍ പി സമീറ, അസിസ്റ്റന്റ് സന്തോഷ്‌കുമാര്‍, സിഡിഎസ് പ്രസിഡന്റ് ശ്രീജഷിബു പഞ്ചായത്ത് സെക്രട്ടറി പി സി സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു.
Share your comments