
പോത്തൻകോട്: ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിൽ നാല്പത്തിയൊന്നാമത് വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു
പരിപാടിയുടെ ഉദ്ഘാടനം കെ.ടി.ഡി.സി ചെയർമാൻ എം.
വിജയകുമാർ നിർവ്വഹിച്ചു
സ്കൂളിൽ പുതുതായി നിർമ്മിച്ച ഓപ്പൺ എയർ ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഇന്ത്യയിലെ പ്രമുഖ സിമന്റ് കമ്പനിയായ ജെ.കെ. സിമന്റ്സ് വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ മേനോൻ നിർവ്വഹിച്ചു

കുട്ടികളുടെ കലാ പരിപരിപാടി കലാഞ്ജലിയുടെ ഉദ്ഘാടനവും സ്കൂൾ സംഗീതാൽബം സ്നേഹരാഗത്തിന്റെ സി.ഡി പ്രകാശനവും സിനിമാ നടൻ സുരാജ് വെഞ്ഞാറമൂട് നിർവ്വഹിച്ചു
ഐ.ജി ലക്ഷ്മൺ ഐ.പി.എസ് മുഖ്യ പ്രഭാഷണം നടത്തി
സ്കൂൾ പ്രിൻസിപ്പൽ സ്വാമി പ്രണവ ശുദ്ധൻ ജ്ഞാന തപസ്വി സ്വാഗതം പറഞ്ഞു
ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ ന്യൂസ് ലറ്റർ
ജനസ്തുതിയുടെ പ്രകാശനം മാണിക്കൽ പഞ്ചായത്ത് പ്രസിഡൻറ് എസ്.സുജാത നിർവ്വഹിച്ചു

ശാന്തിഗിരി റിസർച്ച് അസോസിയേഷൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള പെൺകുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടിയുള്ള പദ്ധതിയായ പ്രിയതയുടെ ഉദ്ഘാടനം തിരുവനന്തപുരം വിമൻസ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ സജ്ന വിനീഷ് നിർവ്വഹിച്ചു

കേന്ദ്ര ഫിലിം സെൻസർ ബോർഡംഗം അനിൽ പ്ലാവോട്, കാർട്ടൂണിസ്റ്റ് വാമനപുരം മണി, പി .ടി .എ പ്രതിനിധികളായ രാജീവ്, അരുൺ പ്രസാദ് ,ബിന്ദു സുനിൽ , പഞ്ചായത്തംഗം സഹീറത്ത് ബീവി, വൈസ് പ്രിൻസിപ്പൽ സ്മിജേഷ് എസ്.എം,ഡെപ്യൂട്ടി ജനറൽ മാനേജർ ടി.പി.അനിൽ, സീനിയർ അഡ്വൈസർ എ.രാധമ്മ, ഉണ്ണികൃഷ്ണ പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു
പരിസ്ഥിതി സംരക്ഷണ സന്ദേശം പകർന്ന് ,അശോകത്തൈകൾ നൽകി വിശിഷ്ടാതിഥികളെ
ആദരിച്ചു
Share your comments