പോത്തൻകോട്: 'കൊറോണയിൽ വാർദ്ധക്യം ചിരി തൂകുമ്പോൾ 'എന്ന ഡോക്യൂഫിക്ഷനിൽ ശാന്തിഗിരി വിദ്യാഭവനിലെ വിദ്യാർത്ഥിനി നന്മപ്രിയ ആർ .എസ് അവതരണം നിർവഹിച്ചിരിക്കുന്നു അധ്യാപിക
ബിന്ദുനന്ദനയാണ് തിരക്കഥ രചിച്ചിരിക്കുന്നത്
കൊറോണാ വൈറസ് ലോകത്തിലാകെ പിടിമുറുക്കിയിരിക്കുന്നു. ഓരോ ദിവസത്തെയും ആഹാരത്തിനു വേണ്ടി പോലും വഴി മുട്ടുന്നവർ ആശ്വാസവുമായെത്തുന്ന ആരോഗ്യപ്രവർത്തകരും പോലീസുകാരും സന്നദ്ധ പ്രവർത്തകരും.
ഇവിടെയാണ് കേരളം പ്രസക്തമാകുന്നത് കൊറോണ ബാധിച്ചു ചികിത്സയിലായിരുന്ന ഏറ്റവും പ്രായം കൂടിയ ദമ്പതികളെ അശ്രന്തപരിശ്രമത്തിലൂടെ രോഗമുക്തരാക്കിയ ആരോഗ്യ പ്രവർത്തകർ പാശ്ച്ചാത്യ രാജ്യങ്ങളിൽ വാർദ്ധക്യം ബാധ്യതയാകുമ്പോൾ അതിൽ നിന്നും വ്യത്യസ്തമായ കേരളാ മാതൃക ഉണ്ണിയപ്പവും കടലമിട്ടായിയും വാത്സല്യത്തിന്റെ മധുരം കൂട്ടി ചേർത്ത് നൽകുന്ന കയ്യുകൾ നമ്മുടെ സംസ്കാരത്തിന്റെ അടിത്തറ പാകിയവർ ആ വൃദ്ധമാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ ഒഴിവാക്കുന്നവർ നിറകണ്ണുകളോടെ സ്വന്തം മക്കളുടെ വരവിനായി കാത്തിരിക്കുന്നവർ
ഈ ലോക്ക് ഡൌൺ കാലം ഭീതി നൽകുന്നതാണെങ്കിലും വൃദ്ധജനങ്ങൾ സന്തോഷത്തിലാണ്
കാരണം സ്വന്തം മക്കളെയും കൊച്ചു മക്കളെയും കൺനിറയെ കാണാനും അവരോടൊപ്പം സ്നേഹം പങ്കിടാനും കഴിയുന്നുണ്ട്
സ്വന്തം മക്കളെ സ്വപ്നം കണ്ടു വളർത്തി വലുതാക്കുമ്പോൾ കൂട്ടിൽ നിന്നും പറന്നകലുന്ന കിളികളെപ്പോലെ യാകാതെ മുത്തശ്ശനെയും മുത്തശ്ശിയെയും പ്രായമായവരെയും സ്നേഹിക്കുകയും അവർക്കു കരുതലും കാവലു മാകുകയും ചെയ്യുന്ന നല്ല മാതൃകയായി മാറുകയാണ് വേണ്ടത് അപ്പോഴാണ് വാർദ്ധക്യം ചിരി തൂകുന്നത് എന്ന സന്ദേശമാണ് ഡോക്യൂഫിക്ഷനിലൂടെ ആഖ്യാനംചെയ്തിരിക്കുന്നത്
Share your comments