<
  1. News

കൊറോണ കാലത്ത് അടുക്കളത്തോട്ടമൊരുക്കി ശാന്തിഗിരി വിദ്യാഭവനിലെ വിദ്യാർത്ഥികൾ

വിഷരഹിതമായ ജൈവ പച്ചക്കറി ത്തോട്ടമൊരുക്കു കുകയാണ് കുട്ടികൾ ബ്രേക്ക്‌ ദി ചെയിൻ (Break the Chain Campaign) ക്യാമ്പയിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മുതിർന്നവരുടെ സഹായത്തോടെ യാണ് കൃഷി ചെയ്യുന്നത് സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി എല്ലാ വീടുകളിലും ജൈവതോട്ടം (Home Gardening)നിർമ്മാണം പുരോഗമിക്കു കയാണ്

Arun T

അടുക്കളത്തോട്ടമൊരുക്കി ശാന്തിഗിരി വിദ്യാഭവനിലെ വിദ്യാർത്ഥികൾ

പോത്തൻകോട് : കൊറോണക്കെതിരെ (Coronavirus disease (COVID-19))പ്രതിരോധം തീർത്തു കൊണ്ടുള്ള ലോക്ക് ഡൌൺ കാലത്ത് ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ തിരക്കിലാണ്

വിഷരഹിതമായ ജൈവ പച്ചക്കറി ത്തോട്ടമൊരുക്കു കുകയാണ് കുട്ടികൾ

സ്കൂൾ പ്രിൻസിപ്പൽ, അധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി കുട്ടികൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നു

ബ്രേക്ക്‌ ദി ചെയിൻ (Break the Chain Campaign) ക്യാമ്പയിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മുതിർന്നവരുടെ സഹായത്തോടെ യാണ് കൃഷി ചെയ്യുന്നത്

സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി എല്ലാ വീടുകളിലും ജൈവതോട്ടം (Home Gardening)നിർമ്മാണം പുരോഗമിക്കു കയാണ്

ഏറ്റവും നന്നായി കൃഷി ചെയ്യുന്നവർക്ക്‌ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്

ലോക്ക് ഡൌൺ സമയത്ത് എല്ലാവരും വീട്ടിൽ പച്ചക്കറി കൃഷി നടത്തണമെന്ന സർക്കാർ നിർദേശം കൂടിയുള്ള സാഹചര്യത്തിൽ കുട്ടികളുടെ പ്രവർത്തനം മാതൃകാപരമാണെന്നും എല്ലാ സഹായവും പിന്തുണയും നൽകുന്നതാണെന്നും മാണിക്കൽ കൃഷി ഓഫീസർ പമീല വിമൽ രാജ്, ഷിഹാബ് എന്നിവർ പറഞ്ഞു

ഇതോടൊപ്പം അകലെ നിന്ന് നമുക്ക് ഒത്തുചേരാം എന്ന സന്ദേശം പകർന്ന് വിവിധ ഓൺലൈൻ മത്സരങ്ങളും നടക്കുന്നു

ശാന്തിഗിരി വിദ്യാഭവനും
ചിത്രസഞ്ചാരവും ചേർന്നാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

വൈസ് പ്രിൻസിപ്പൽ
സ്മിജേഷ്.എസ് .എം ,ചിത്ര കലാധ്യാപകൻ ഷൈജു .കെ .
മാലൂർ തുടങ്ങിയവർ നേതൃത്വം നൽകുന്നു


പരിസ്‌ഥിതി സംരക്ഷണം ലക്ഷ്യമിട്ട് പ്ലാസ്റ്റിക് രഹിതമായ
കരകൗശല നിർമ്മാണം , ഗാനാലാപനം, ചിത്രരചന,കഥാകഥനം
തുടങ്ങിയവയും അധ്യാപകരുടെ മാർഗനിർദേശം അനുസരിച്ച് നടക്കുന്നുണ്ട്

ഇത്തരത്തിൽ ഈ ലോക്ക്ഡൌൺ (LockDown)കാലം കർമനിരതമായി വിനിയോഗിക്കുകയാണ് കുട്ടികൾ

 

hh
English Summary: santhigiri vidyabhavan school students doing home gardening in corona time

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds