വിവാഹമോചിതരും തൊഴില്‍രഹിതരുമായ സ്ത്രീകള്‍ക്ക് ആശ്രയമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ശരണ്യ സ്വയംതൊഴില്‍ പദ്ധതി. പദ്ധതിയിലൂടെ നിരവധി വനിതകളാണ് സ്വയം തൊഴിലിലൂടെ ഉപജീവനം കണ്ടെത്തുന്നത്.
വിവാഹമോചിതരും തൊഴില്‍രഹിതരുമായ സ്ത്രീകള്‍ക്ക് ആശ്രയമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ശരണ്യ സ്വയംതൊഴില്‍ പദ്ധതി. പദ്ധതിയിലൂടെ നിരവധി വനിതകളാണ് സ്വയം തൊഴിലിലൂടെ ഉപജീവനം കണ്ടെത്തുന്നത്.
Employment Exchange's Refugee Self-Employment Scheme for Divorced and Unemployed Women. Many women find self-employment through the scheme.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തവര്‍, 30 വയസ്സു കഴിഞ്ഞ അവിവാഹിതര്‍, പട്ടികവര്‍ഗ്ഗത്തിലെ അവിവാഹിതരായ അമ്മമാര്‍, ഭിന്നശേഷിക്കാരായ വനിതകള്‍, ശയ്യാവലംബരും നിത്യ രോഗികളുമായ ഭര്‍ത്താക്കന്മാരുള്ള സ്ത്രീകള്‍ എന്നിവര്‍ക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്.
പരമാവധി 50,000 രൂപ വരെയാണ് പലിശരഹിത വായ്പ അനുവദിക്കുന്നത്. പ്രൊജക്റ്റ് പരിശോധിച്ച് ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തില്‍ ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.
വായ്പാ തുകയുടെ 50%, പരമാവധി 25000 രൂപ സബ്‌സിഡിയായി അനുവദിക്കും. സംരംഭം നല്ല രീതിയില്‍ നടത്തിക്കൊണ്ടു പോവുകയും ആദ്യ വായ്പയുടെ 50% എങ്കിലും തിരിച്ചടക്കുകയും ചെയ്യുന്നവര്‍ക്ക് സംരംഭം വിപുലീകരിക്കുന്നതിന് കുറഞ്ഞ പലിശ നിരക്കില്‍ തുടര്‍ വായ്പ അനുവദിക്കും. പ്രായപരിധി 18 നും 55 നും മദ്ധ്യേ ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കവിയരുത്.
ബിരുദധാരികള്‍, പ്രൊഫഷണല്‍, സാങ്കേതിക യോഗ്യതയുള്ളവര്‍, വ്യാവസായിക പരിശീലന വകുപ്പ് പരമ്പരാഗത തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രവൃത്തി കാര്യക്ഷമത സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, ഐടിഐ, ഐടിസി എന്നിവയില്‍നിന്ന് വിവിധ ട്രേഡുകളില്‍ പരിശീലന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.
പദ്ധതിയില്‍ സഹായം ലഭിക്കുന്നവര്‍ക്ക് തുടര്‍ന്ന് തൊഴില്‍ രഹിതവേതനം ലഭിക്കുകയല്ലെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫിസര്‍ അറിയിച്ചു.
English Summary: Saranya scheme to provide shelter for homeless women
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments