സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി (എസ്ബിഐ) വായ്പ പങ്കാളിത്തത്തിൽ ഏർപ്പെട്ടതായി മുത്തൂറ്റ് മൈക്രോഫിൻ അറിയിച്ചു. കരാർ പ്രകാരം, കാർഷിക-അനുബന്ധ പ്രവർത്തനങ്ങളിലും മറ്റ് വരുമാനം ഉണ്ടാക്കുന്ന സംരംഭങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ജോയിൻ്റ് ലയബിലിറ്റി ഗ്രൂപ്പുകളിലെ (ജെഎൽജി) അംഗങ്ങൾക്ക് മുത്തൂറ്റ് മൈക്രോഫിനും എസ്ബിഐയും വായ്പ നൽകും.
ഇരുസ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ഗ്രാമീണ മേഖലയിലെ വനിത സംരംഭകർക്ക് സഹായകരമാകും. ചെറു പട്ടണങ്ങളിലെ സംരംഭകർക്കും ലോൺ ലഭിക്കും. വനിത സംരംഭകർക്ക് 10,000 രൂപ മുതൽ മൂന്നു ലക്ഷം രൂപ വരെ എളുപ്പത്തിൽ ലോൺ ലഭിക്കും. മൈക്രോഫിനാൻസ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ എസ്ബിഐയുമായി സഹകരിച്ച് വായ്പകൾ നൽകുന്നു.
കൃഷി-അനുബന്ധ മേഖലകളിലും വരുമാനം ലഭിക്കുന്ന മറ്റു മേഖലകളിലെയും വനിതകളുടെ ജോയിൻറ് ലയബിലിറ്റി ഗ്രൂപ്പുകൾക്കാണ് വായ്പ നൽകുന്നത്. 10,000 രൂപ മുതൽ ലഭിക്കുന്നത് അടിയന്തര ഘട്ടങ്ങളിലെ ആവശ്യങ്ങൾ നിറവേറ്റാനും ഉപയോഗിക്കാം. താഴേത്തട്ടിലുള്ള വനിതകളെ കേന്ദ്രീകരിച്ചു മുന്നോട്ടു പോകുകയും വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയുമാണ് മുത്തൂറ്റ് മൈക്രോഫിൻ ഉദ്ദേശിക്കുന്നതെന്ന് മുത്തൂറ്റ് മൈക്രോഫിൻ സൂചിപ്പിച്ചു. പുതിയതും ചെലവു കുറഞ്ഞതുമായ പദ്ധതികൾ തങ്ങളുടെ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കും. വനിതാ സംരംഭകരുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റാൻ എസ്ബിഐയുമായുള്ള സഹകരണം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മൈക്രോഫിനാൻസ് രംഗത്തെ മാറ്റങ്ങൾക്ക് മുന്നിൽ തങ്ങളുണ്ടെന്നതിൽ അഭിമാനമുണ്ടെന്ന് മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ തോമസ് മുത്തൂറ്റ് പറഞ്ഞു. ഗ്രാമീണ വനിതകളുടെ വൈവിധ്യമാർന്ന സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റും വിധം തങ്ങളുടെ പ്രവർത്തന മേഖല വിപുലമാക്കാൻ എസ്ബിഐയുമായുള്ള സഹകരണം സഹായിക്കും എന്നും അദ്ദേഹം പറയുന്നു.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് സ്ഥാപനമായ മുത്തൂറ്റിന് രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന 1,508 ശാഖകളുണ്ട്. 33 ലക്ഷത്തിൽ അധികം സജീവ ഉപഭോക്താക്കളുമുണ്ട്. സ്ഥാപനം കൈകാര്യം ചെയ്യുന്ന മൊത്ത വായ്പകൾ മാർച്ച് അവസാനം വരെ 12,193.50 കോടി രൂപയുടേതാണ്. മൈക്രോഫിനാൻസ് രംഗത്ത് രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ് കമ്പനി.
Share your comments