സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 5447 ഓഫീസർ ഒഴിവുകൾ. സർക്കിൾ ബേസ്ഡ് ഓഫീസർ തസ്തികയിലാണ് ഒഴിവുകൾ. വിവിധ സർക്കിളുകൾക്കു കീഴിലാണ് നിയമനം. ജോലിപരിചയമുള്ളവർക്കാണ് അവസരം. കേരളത്തിൽ തിരുവനന്തപുരം സർക്കിളിൽ 250 ഒഴിവുകൾ ഉണ്ട്. അപേക്ഷകർക്കു പ്രാദേശിക ഭാഷ അറിയണം. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് http://bank.sbi, http://sbi.co.in വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (03/12/2023)
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് 12 ഡിസംബർ വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ശമ്പളം
36,000 രൂപ മുതൽ 63,840 രൂപവരെയാണ് ശമ്പളം.
ബന്ധപ്പെട്ട വാർത്തകൾ: ഐഡിബിഐ ബാങ്കിൽ 2100 ജൂനിയർ അസിസ്റ്റന്റ് മാനേജർ, എക്സിക്യുട്ടീവ് ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും
ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മറ്റു പ്രഫഷണൽ യോഗ്യത നേടിയവർക്കും അവസരം ഉണ്ട്. ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകളിൽ/റീജണൽ റൂറൽ ബാങ്കുകളിൽ ഓഫിസർ ആയി 2 വർഷത്തെ പ്രവർത്തി പരിചയം അനിവാര്യം.
പ്രായപരിധി
അപേക്ഷകരുടെ പ്രായം 2023 ഒക്ടോബർ 31ന്, 21 വയസിനും 30 വയസിനും ഇടയിലായിരിക്കണം.
ജനുവരിയിൽ നടക്കുന്ന എഴുത്തുപരീക്ഷ, സ്ക്രീനിങ്, ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. പരീക്ഷയ്ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്.
അപേക്ഷാഫീസ്
750 രൂപയാണ് അപേക്ഷാഫീസ്.
Share your comments