സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സർക്കിൾ ബേസ്ഡ് ഓഫീസർമാരുടെ തസ്തികകളിലേയ്ക്കുള്ള നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. എസ്.ബി.ഐ സി.ബി.ഒ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1226 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.
മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ഓൺലൈൻ എഴുത്ത് പരീക്ഷ, സ്ക്രീനിംഗ്, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുണ്ടായിരിക്കും. ഓൺലൈൻ എഴുത്ത് പരീക്ഷയിലും സ്ക്രീനിംഗ് റൗണ്ടും ഉദ്യോഗാർത്ഥികൾ പാസായിരിക്കണം.
ഡിസംബർ 29 ആണ് സി.ബി.ഒ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. ഡിസംബർ 9 മുതൽ 26 വരെ ഓൺലൈനായി ഫീസടയ്ക്കാം. ഡിസംബർ 29 ആണ് അപേക്ഷയിൽ മാറ്റങ്ങൾ വരുത്താനുള്ള അവസാന തീയതി. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് ജനുവരി 13 വരെ എടുക്കാം. ജനുവരി 12ന് എസ്.ബി.ഐ സി.ബി.ഒ അഡ്മിറ്റ് കാർഡ് വരും. പരീക്ഷ നടക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ഒഴിവുകൾ
ഇന്ത്യൻ ആർമി ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്‌സിലേയ്ക്ക് എഞ്ചിനീയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം
വിദ്യാഭ്യാസ യോഗ്യത
21 വയസിനും 30 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. 1-12-2021 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. അതായത് 1-12-2000 ന് ശേഷവും 2-12-1991 ന് മുമ്പും ജനിച്ചവരായിരിക്കരുത്. ഇരു തീയതികളിലും ജനിച്ചവർക്ക് അപേക്ഷിക്കാം.
പ്രവൃത്തി പരിചയം
രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആവശ്യമാണ്. ഏതെങ്കിലും ഷെഡ്യൂൾഡ് കമേഴ്സ്യൽ ബാങ്കിലോ റീജിയണൽ റൂറൽ ബാങ്കിലോ ജോലി ചെയ്തിട്ടുണ്ടാവണം.
ശമ്പളം
36,000 രൂപയാണ് അടിസ്ഥാന ശമ്പളമായി ലഭിക്കുക. ഓരോ വർഷത്തെയും സർവീസ് അടിസ്ഥാനമാക്കി ഇൻക്രിമെന്റുണ്ടാകും. ഡി.എ, എച്ച്.ആർ.എ/ ലീസ് റെന്റൽ, സി.സി.എ, മെഡിക്കൽ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ sbi.co.in/careers സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന SBI CBO recruitment എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ യൂസർ ഐ.ഡി, പാസ്വേർഡ് എന്നിവ നൽകി ലോഗിൻ ചെയ്യണം. നിശ്ചിത വിവരങ്ങൾ നൽകി അപേക്ഷാ ഫോം പൂരിപ്പിക്കണം. ഇതോടൊപ്പം ആവശ്യമുള്ള രേഖകളും അപ്ലോഡ് ചെയ്യുക. അപേക്ഷാ ഫീസ് അടച്ചതിന് ശേഷം sumbit ൽ ക്ലിക്ക് ചെയ്യാം. അപേക്ഷാ ഫോമിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കുക.
ഫീസ്
എസ്.ബി.ഐ സി.ബി.ഒ തസ്തികയിലേക്ക് അപേക്ഷിക്കാൻ 750 രൂപ അപേക്ഷാ ഫീസായി അടയ്ക്കണം. പട്ടിക ജാതി, പട്ടിക വർഗം, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.
Share your comments