സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എസ്.ബി.ഐ ക്ലാർക്ക് ജൂനിയർ അസോസിയേറ്റ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു. ജൂണിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്.
കൊവിഡിന്റെ സാഹചര്യത്തിൽ പരീക്ഷ മാറ്റിവെക്കുകയായിരുന്നു. പുതിയ തീയതി എസ്.ബി.ഐ ഉടൻ അറിയിക്കും. മെയിൻ പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത് ജൂലൈ 31നാണ്.
എസ്.ബി.ഐയുടെ വിവിധ ശാഖകളിലേക്ക് 5237 ജൂനിയർ അസോസിയേറ്റുകളെ നിയമിക്കാനാണ് ഈ പരീക്ഷ സംഘടിപ്പിക്കുന്നത്. എസ്.ബി.ഐ ക്ലാർക്ക് പരീക്ഷയുടെ അപേക്ഷാ നടപടികൾ ഏപ്രിൽ 27ന് ആരംഭിച്ചു. മേയ് 27 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി.
പ്രിലിമിനറി, മെയിൻ, ലോക്കൽ ലാങ്ക്വേജ് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. 100 മാർക്കിന്റേതാണ് പ്രിലിമിനറി പരീക്ഷ. 1 മണിക്കൂർ ആണ് ദൈർഘ്യം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 19,900 രൂപ അടിസ്ഥാന ശമ്പളത്തിൽ നിയമനം ലഭിക്കും. 47,920 വരെയാണ് ശമ്പള സ്കെയിൽ. പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ളവർ എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
State Bank of India, SBI Clerk Exam 2021 has been postponed for 5237 Junior Associates posts. The SBI preliminary exam was scheduled to be conducted in June 2021. Candidates can check the official notice on SBI Clerk Exam 2021 on the official website, sbi.co.in.
SBI Clerk Exam 2021 has been deferred till further notice. The new examination date will be announced by the exam conducting authority in due course.
The SBI main examination is scheduled to be conducted on July 31, 2021.
Share your comments