<
  1. News

എസ്.ബി.ഐ യിലെ ക്ലറിക്കൽ കേഡറിൽ 5486 ഒഴിവുകൾ; ശമ്പളം 17,900 രൂപ മുതൽ 47,920 രൂപ വരെ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ (SBI) ക്ലറിക്കൽ കേഡറിൽ 5486 ഒഴിവുകൾ. ജൂനിയർ അസോഷ്യേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) തസ്‌തികകളിലാണ് ഒഴിവുകൾ. യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.sbi.co.in വിസിറ്റ് ചെയ്യാവുന്നതാണ്. കേരള സർക്കിൾ / സെന്ററിൽ ബാക്ക്‌ലോഗ് വേക്കൻസി ഉൾപ്പെടെ 279 ഒഴിവുകളുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്കു മാത്രം അപേക്ഷിക്കുക. ആ സംസ്‌ഥാനത്തെ ഔദ്യോഗിക / പ്രാദേശിക ഭാഷയിൽ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസ്സിലാക്കാനും) വേണം.

Meera Sandeep
SBI Clerk Recruitment 2022: Apply online for 5486 Junior Associate Posts

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (21/09/2022)

അവസാന തിയതി

സെപ്റ്റംബർ 27 വരെ അപേക്ഷിക്കാം.

ശമ്പളം

17,900–47,920 രൂപ

യോഗ്യത: (2022 നവംബർ 30ന്): ബിരുദം

പ്രായപരിധി

പ്രായം: 2022 ഓഗസ്റ്റ് ഒന്നിന് 20–28 (പട്ടികവിഭാഗം 5, ഒബിസി 3, ഭിന്നശേഷി 10 വർഷം വീതം ഇളവ്. വിമുക്ത ഭടൻമാർക്കും ഇളവുണ്ട്).

ബന്ധപ്പെട്ട വാർത്തകൾ: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ മാനേജർമാരുടെ ഒഴിവുകൾ; ശമ്പളം 40,000 രൂപ മുതൽ 1.40 ലക്ഷം വരെ

100 ഒബ്ജക്ടീവ് ചോദ്യങ്ങൾ: ഓൺലൈനായി ഒരു മണിക്കൂർ പ്രിലിമിനറി പരീക്ഷ നവംബറിൽ നടക്കും. ഇംഗ്ലീഷ്, ന്യൂമെറിക്കൽ എബിലിറ്റി, റീസണിങ് എബിലിറ്റി വിഭാഗങ്ങളിൽ നിന്നുള്ള 100 ഒബ്‌ജക്‌ടീവ് ചോദ്യങ്ങളുണ്ടാകും.

കേരളത്തിലെ കേന്ദ്രങ്ങൾ: കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (19/09/2022)

മെയിൻ പരീക്ഷയും ഓൺലൈൻ ഒബ്‌ജക്‌ടീവ് മാതൃകയിലാണ്. പ്രാദേശിക ഭാഷാപരിജ്ഞാനം പരിശോധിക്കാൻ ലാംഗ്വേജ് ടെസ്റ്റും നടത്തും. 10 / 12 ക്ലാസ് വരെ ഭാഷ പഠിച്ചെന്നു രേഖ (മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ്) ഹാജരാക്കുന്നവർക്ക് ഇതു ബാധകമല്ല. ഫീസ്: 750 രൂപ (പട്ടികവിഭാഗ, വിമുക്തഭട, ഭിന്നശേഷി അപേക്ഷകർക്കു ഫീസില്ല).

English Summary: SBI Clerk Recruitment 2022: Apply online for 5486 Junior Associate Posts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds