റിപോർട്ടുകൾ അനുസരിച്ച് മാറുന്ന ഷോപ്പിംഗ് ട്രെൻഡുകൾക്ക് അനുസൃതമായി SBI കാർഡ് ഉത്സവ സീസൺ ഓഫറുകൾ ആരംഭിച്ചു. SBI ഉപഭോക്താക്കൾക്ക് ഇപ്പോൾ പല ബ്രാൻഡുകളിലും ഡിസ്‌കൗണ്ടും ക്യാഷ്ബാക്കും ലഭിക്കുന്നതാണ്.
2000 നഗരങ്ങളിലായി, ആയിരത്തിലധികം ഓഫറുകളുള്ള SBI കാർഡ്, ഉപഭോക്താക്കൾക്ക് ഈ ഫെസ്റ്റിവ് സീസണിൽ ഒരു നല്ല ഷോപ്പിംഗ് അനുഭവം തന്നെ നൽകുന്നതാണ്.
SBI ഉത്സവ സീസൺ ഡിസ്‌കൗണ്ടും ക്യാഷ്ബാക്ക് ഓഫറുകളും:
ഒക്ടോബർ 1 മുതൽ ആരംഭിച്ച ഉത്സവ ഓഫറുകൾ 2020 നവംബർ 15 വരെ തുടരുന്നതായിരിക്കും. “ഈ വർഷം ഞങ്ങൾ ആയിരത്തിലധികം ഓഫറുകൾ തെരെഞ്ഞെടുത്തിട്ടുണ്ടെന്നും, 2,000 നഗരങ്ങളിലെ എല്ലാ വിഭാഗങ്ങളിലുമുള്ള SBI കാർഡ് ഹോൾഡർമാർക്കും മികച്ച നേട്ടങ്ങൾ ലഭ്യമാക്കുമെന്ന് SBI കാർഡ് MD യും CEO യുമായ അശ്വിനി കുമാർ തിവാരി പറഞ്ഞു. ഉത്സവകാലത്ത് തനിക്ക് താങ്ങാനാവുന്ന തരത്തിൽ സാധനങ്ങൾ വാങ്ങുന്നതിനായി SBI card ഉപഭോക്താക്കൾക്ക് 1.3 ലക്ഷത്തിലധികം സ്റ്റോറുകളിൽ EMI purchase facility യും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. Electronic സാധനങ്ങളും മൊബൈലും മറ്റും extra cost ഇല്ലാത്ത EMI facility യിലായിരിക്കും ലഭിക്കുക.
ദേശീയ ഓഫറുകൾക്ക് പുറമേ ചെറിയ നഗരങ്ങളിലുമുള്ള നിരവധി ഉപഭോക്താക്കൾക്കായി ഹൈപ്പർലോക്കൽ ഓഫറുകളും SBI കാർഡ് തെരഞ്ഞെടുത്തിട്ടുണ്ട്. ഉദാഹരണത്തിന്, ദുർഗ പൂജ, നവരാത്രി ഉത്സവങ്ങളിൽ പ്രാദേശിക ബ്രാൻഡുകളുമായി SBI കാർഡ് partnership ചെയ്ത്, 17 നഗരങ്ങളിലായുള്ള 1,100 ഓളം സ്റ്റോറുകളിലൂടെ ക്യാഷ്ബാക്ക് ഓഫറുകളും, 120 plus discount ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ ഇത് സഹായിക്കും. ഇതിലൂടെ 46 നഗരങ്ങളിലുള്ളവർക്കായി 10-55% വരെ discount ഉള്ള 700 ഹൈപ്പർലോക്കൽ ഓഫറുകൾ ലഭ്യമാകും. 300 ലധികം ദേശീയവും, 700 ലധികം പ്രാദേശികവും, ഹൈപ്പർലോക്കലുമായ ഓഫറുകൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഫാഷൻ & ലൈഫ് സ്റ്റൈൽ, ഇലക്ട്രോണിക്സ്, മൊബൈൽ, ജ്വല്ലറി തുടങ്ങി വിവിധ വിഭാഗങ്ങളിൽപെട്ട ഫെസ്റ്റിവൽ ഓഫറുകൾ ഇതിൽ ഉൾപ്പെടുത്തും.
Amazon, Croma, FirstCry, Grofers, Homecentre, More Hypermarket, Pantaloons, Samsung Mobile, Tata Cliq, എന്നിവയിലൂടെയെല്ലാം ഉപഭോക്താക്കൾക്ക് ക്യാഷ്ബാക്ക്, ഡിസ്കൗണ്ട് ഓഫറുകൾ ലഭ്യമാക്കാം.
കൂടാതെ, Flipkart ൻറെ The Big Billion Days’ online shopping festival ലുമായി ക്രെഡിറ്റ് കാർഡ് partnership ചെയ്തിട്ടുണ്ട്. ഈ ഓഫർ കാലയളവിൽ, Flipcart ൽ ഉപഭോക്താക്കൾക്ക് 10% instant discount ലഭ്യമാകും.
അനുബന്ധ വാർത്തകൾ കർഷകർക്കായി, SBI പുതിയ വായ്‌പ്പ പദ്ധതി കൊണ്ടുവരുന്നു; സഫൽ യോജനയെക്കുറിച്ചുള്ള എല്ലാ പ്രധാന വിശദാംശങ്ങളും അറിയുക
#krishijagran #sbifestiveseason #offers #discounts #cashback
Share your comments