ഇന്ന് രാജ്യത്ത് മാത്രമല്ല, ലോകത്തു തന്നെ ആരോഗ്യ മേഖലയിൽ ഏറെ സാധ്യതകളാണ്. അങ്ങിനെയുള്ള സന്ദർഭത്തിൽ സംരംഭം തുടങ്ങുന്നതിനായി പുതിയ ബിസിനസ് ലോണുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ SBI.
ആരോഗ്യമേഖലയിൽ പുതിയ സംരംഭങ്ങൾ പടുത്തുയര്‍ത്താൻ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ബിസിനസ് ലോണുമായി എസ്ബിഐ. Aarogyam Healthcare Business Loan ആണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. 10 ലക്ഷം രൂപ മുതൽ 100 കോടി രൂപ വരെയാണ് പദ്ധതിക്ക് കീഴിൽ ലോൺ ലഭിക്കുക. 10 വര്‍ഷമാണ് വായ്പാ തിരിച്ചടവ് കാലാവധി.
എന്തൊക്കെ സംരംഭങ്ങൾ തുടങ്ങാം?
കൊവിഡ് സാമ്പത്തിക പാക്കേജിൻെറ ഭാഗമായി RBI പ്രഖ്യാപിച്ച പ്രത്യേക പദ്ധതികളുടെ കീഴിലാണ് ഈ ലോൺ വരുന്നത്. ആശുപത്രികൾ, നഴ്സിംഗ് ഹോം, പരിശോധന കേന്ദ്രങ്ങൾ, പത്തോളജി ലാബ് തുടങ്ങിവയ്ക്ക് സഹായം ലഭിക്കും. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഉത്പാദകര്‍, ഇറക്കുമതി-വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, ലോജിസ്റ്റിക്സ് സംരംഭം എന്നിവയ്ക്കും വായ്പ ഉപയോഗപ്പെടുത്താം. ആരോഗ്യ മേഖലയിലെ വികസനം ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾക്കും നവീകരണത്തിനും ഒക്കെ പണം ലഭിക്കും.
രണ്ട് കോടി രൂപ വരെയുള്ള വായ്പകൾക്ക് ഈട് വേണ്ട
കാഷ് ക്രെഡിറ്റ്, ടേം ലോൺ, ബാങ്ക് ഗ്യാരണ്ടി, ലെറ്റര്‍ ഓഫ് ക്രെഡിറ്റ് എന്നിവ വഴി പുതിയ വായ്പകൾ ലഭിക്കും. എന്നാൽ രണ്ടു കോടി രൂപ വരെയുള്ള സംരംഭങ്ങൾക്ക് ഈടു നൽകേണ്ടതില്ല. മൈക്രോ സംരംഭങ്ങൾക്കായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് സംവിധാനം മൂലമാണ് ഇത്. മെട്രോ നഗരങ്ങളിൽ പദ്ധതിക്ക് കീഴിൽ 100 കോടി രൂപ വരെ വായ്പ ലഭിക്കും.
ടയർ I നഗരങ്ങളിൽ 20 കോടി വരെയും ടയർ II മുതൽ ടയർ 6 വരെയുള്ള നഗരങ്ങളിൽ 10 കോടി രൂപ വരെയുമാണ് ലഭിക്കുന്നത്.
Share your comments