<
  1. News

യുവജനങ്ങൾക്ക് അലവൻസ്‌ 50,000 രൂപയും മാസം 15,000 രൂപ അവസരമൊരുക്കി എസ്.ബി.ഐ

പ്രവൃത്തിപരിചയം ഉള്ള നോൺ ഗവൺമെ​ൻറിൽ ഓർഗനൈസേഷനുകളുമൊത്ത് (എൻ.ജി.ഒ.) ഗ്രാമീണ വികസന പദ്ധതികളിൽ 13 മാസത്തോളം പ്രവർത്തിക്കാൻ യുവജനങ്ങൾക്ക് അവസരം.

Arun T
എസ്.ബി.ഐ
എസ്.ബി.ഐ

പ്രവൃത്തിപരിചയം ഉള്ള നോൺ ഗവൺമെ​ൻറിൽ ഓർഗനൈസേഷനുകളുമൊത്ത് (എൻ.ജി.ഒ.) ഗ്രാമീണ വികസന പദ്ധതികളിൽ 13 മാസത്തോളം പ്രവർത്തിക്കാൻ യുവജനങ്ങൾക്ക് അവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) ഫൗണ്ടേഷന്റെ എസ്.ബി.ഐ. യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പ് പദ്ധതി വഴി തിരഞ്ഞെടുക്കപ്പെടുന്നവർ ഗ്രാമങ്ങളിൽ താമസിച്ച്, സമൂഹപുരോഗതിക്കായി ഒരു പദ്ധതി നടപ്പാക്കാനോ മുമ്പ് തുടങ്ങിവെച്ച പ്രായോഗികമായ ഒരു പദ്ധതി പൂർത്തിയാക്കോനോ ഒരു എൻ.ജി.ഒ.യുമായി സഹകരിച്ചുപ്രവർത്തിക്കണം.

പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രമേയങ്ങൾ: വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതിസംരക്ഷണം, ഭക്ഷ്യസുരക്ഷ, ഗ്രാമീണ ഉപജീവനം, പരമ്പരാഗത കരകൗശലം, വനിതാ ശാക്തീകരണം, ജനായത്തഭരണം, സാമൂഹിക സ്വയംസംരഭകത്വം, ജലം.

മാസം ലിവിങ് എക്സ്പെൻസസ് ആയി 15,000 രൂപ, ട്രാൻസ്പോർട്ട്‌ എക്സ്പെൻസ് 1000 രൂപ, ഹെൽത്ത് ആക്സിഡന്റ്‌ ഇൻഷുറൻസ് പോളിസിയും യാത്രാ ചെലവുകളും ലഭിക്കും. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് റീ അഡ്ജസ്റ്റ്മെന്റ്‌ അലവൻസ്‌ 50,000 രൂപയും സാക്ഷ്യപത്രവും നൽകും.

അപേക്ഷ ഏപ്രിൽ 30-നകം https://register.you4.in/ വഴി നൽകാം.

വിവരങ്ങൾക്ക്: https://youthforindia.org

English Summary: sbi provides 50000 rupees allowance for youth

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds