<
  1. News

എസ്ബിഐ യോനോ: ഓൺലൈൻ ഷോപ്പിങ് ചെയ്യുന്നവർക്ക് 70 ശതമാനം വരെ ഓഫര്‍

ഓൺലൈൻ ഷോപ്പിങ് ചെയ്യുന്നവർക്ക് ഗുഡ് ന്യൂസ്. എസ്ബിഐ ഓൺലൈൻ ഷോപ്പിങ് ചെയ്യുന്നവർക്ക് 70 ശതമാനം വരെ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നു. എസ്ബിഐ യോനോയിലൂടെയുള്ള ഷോപ്പിങ്ങ് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക. പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്ക് ഓഫര്‍ ബാധകമാകും. ഫാഷൻ ബ്രാൻഡ് ഉൽപ്പന്നങ്ങൾക്കും ആകര്‍ഷകമായ ഡീലുകൾ ലഭിക്കും.

Meera Sandeep
SBI Yono: Offer up to 70% off online shopping
SBI Yono: Offer up to 70% off online shopping

ഓൺലൈൻ ഷോപ്പിങ് ചെയ്യുന്നവർക്ക് ഗുഡ് ന്യൂസ്. എസ്ബിഐ, ഓൺലൈൻ ഷോപ്പിങ് ചെയ്യുന്നവർക്ക് 70 ശതമാനം വരെ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നു.  എസ്ബിഐ യോനോയിലൂടെയുള്ള ഷോപ്പിങ്ങ് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക. പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്ക് ഓഫര്‍ ബാധകമാകും. ഫാഷൻ ബ്രാൻഡ് ഉൽപ്പന്നങ്ങൾക്കും ആകര്‍ഷകമായ ഡീലുകൾ ലഭിക്കും. ഉപഭോക്താക്കൾക്ക് വിവിധ ബ്രാൻഡ് അനുസരിച്ചാണ് ഓഫര്‍ ലഭിക്കുക. 20 ശതമാനം മുതൽ 70 ശതമാനം വരെയാണ് വിവിധ ബ്രാൻഡുകളുടെ ഓഫര്‍ ലഭിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐ യോനോ ബാങ്ക് ആപ്പ്: ഈ വ്യാജ സന്ദേശങ്ങൾ മൊബൈൽ നമ്പറിലേക്ക് വന്നാൽ ജാഗ്രത പാലിക്കണം!

ഈ ബ്രാൻഡുകൾക്ക് ഓഫര്‍ ലഭിക്കും

ടൈറ്റൻ, റിലയൻസ് ട്രെൻഡ്‍സ്, അജിയോ, ബിബ തുടങ്ങിയ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്ക് ഓഫര്‍ ബാധകമാണ്. ടൈറ്റൻ ഉത്പന്നങ്ങൾക്ക് 20 ശതമാനം വരെയാണ് ഓഫര്‍ എങ്കിൽ റിലയൻസ് ട്രെൻഡ്‍സ് ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെ ഓഫര്‍ ലഭിക്കും. ഫാഷൻ ബ്രാൻഡായ അജിയോ ഉൽപ്പന്നങ്ങൾക്ക് 750 രൂപ വരെ കിഴിവ് നൽകുന്നുണ്ട്. ബിബ ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് 350 രൂപ വരെ ഇളവ് ലഭിക്കും. എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകൾക്കും അധിക ഇളവുകൾ ബാധകമാകും.

ബന്ധപ്പെട്ട വാർത്തകൾ: യോനോയ്‌ക്കൊപ്പം എസ്ബിഐ ഗോൾഡ് ലോൺ: സീറോ പ്രോസസ്സിംഗ് ഫീസ്; വിശദ വിവരങ്ങൾ

ഓഫര്‍ ലഭ്യമാക്കുന്നത് എങ്ങനെ?

യോനോ എസ്ബിഐ ആപ്പിലൂടെ ഷോപ്പ് ആൻഡ് ഓര്‍ഡര്‍ എന്ന വിഭാഗത്തിൽ നിന്ന് ഷോപ്പിങ് നടത്താം. ഫാഷൻ ആൻഡ് ലൈഫ് സ്റ്റൈൽ ബ്രാൻഡുകൾക്ക് ഇളവുകൾ ലഭിക്കും. യോനോ ആപ്പ് ഇല്ലെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. അതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.

തുടർന്ന് നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കി ആപ്പിലൂടെ ടൈറ്റൻ, ലൈഫ്‌സ്റ്റൈൽ, ട്രെൻഡ്‌സ്, അജിയോ, ബിബ തുടങ്ങിയ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ നേരിട്ട് വാങ്ങാനുള്ള ഓപ്ഷൻ പ്രയോജനപ്പെടുത്താം. ആമസോൺ, ഫ്ലിപ്‍കാര്‍ട്ട്, ബിഗ്ബാസ്കറ്റ് തുടങ്ങിയ കമ്പനികളും പുതിയ യോനോ ഉപഭോക്താക്കൾക്ക് ആകര്‍ഷകമായ ഓഫറുകൾ നൽകുന്നുണ്ട്.

English Summary: SBI Yono: Offer up to 70% off online shopping

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds