<
  1. News

ഒന്ന് മുതൽ പത്താം ക്ലാസ് കുട്ടികൾക്ക് സ്‌കോളർഷിപ്പ് - അവസാന തീയതി ഒക്‌ടോബർ 31

പഠന നിലവാരം ഉയർത്തുന്നതിനും, പഠനത്തിന്  പ്രോത്സാഹനം നൽകുന്നതിനുമായി സർക്കാരും സർക്കാരിതര ഏജൻസികളും ഒന്നാം ക്ലാസ് മുതൽ ഗവേഷണ പഠനം വരെയും വിവിധ സ്കോളർഷിപ്പുകൾ നൽകിവരുന്നുണ്ട്. ഇവയിൽ സർക്കാർ സ്കോളർഷിപ്പുകളെ സംബന്ധിച്ച വിവരങ്ങൾ മിക്കതും സ്കൂൾ മുഖേനെ തന്നെ ലഭ്യമാണ്.

Arun T

പഠന നിലവാരം ഉയർത്തുന്നതിനും, പഠനത്തിന്  പ്രോത്സാഹനം നൽകുന്നതിനുമായി സർക്കാരും സർക്കാരിതര ഏജൻസികളും ഒന്നാം ക്ലാസ് മുതൽ ഗവേഷണ പഠനം വരെയും വിവിധ സ്കോളർഷിപ്പുകൾ നൽകിവരുന്നുണ്ട്. ഇവയിൽ സർക്കാർ സ്കോളർഷിപ്പുകളെ സംബന്ധിച്ച വിവരങ്ങൾ മിക്കതും സ്കൂൾ മുഖേനെ തന്നെ ലഭ്യമാണ്. മാത്രവുമല്ല, സംസ്ഥാന സർക്കാരിൻ്റെ സ്കോളർഷിപ്പ് പോർട്ടലായ www.dcescholarship.kerala.gov.inലും  ഭാരത സർക്കാരിൻ്റെ സ്കോളർഷിപ് പോർട്ടലായ www.scholarships.gov.in ലും വിവരങ്ങൾ ലഭ്യമാണ്. എന്നാൽ സർക്കാർ ഇതര ഏജൻസിയുടെ സ്കോളർഷിപ്പുകളെ സംബന്ധിച്ച വിവരങ്ങൾ അതാതു ഏജൻസികളുടെ വെബ്സൈറ്റ് മുഖേനെ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയുമാണ്‌ അപേക്ഷിക്കേണ്ടത്. 

പ്രീ മെട്രിക്ക്‌ സ്‌കോളര്‍ഷിപ്പ്‌

   രാജ്യത്തിനകത്ത്‌ സര്‍ക്കാര്‍/സ്വകാര്യ സ്‌കൂളുകളില്‍ 1 മുതല്‍ 10 വരെ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി വിഭാവനം ചെയ്‌തിട്ടുള്ളതാണ്‌ പ്രീ മെട്രിക്ക്‌ സ്‌കോളര്‍ഷിപ്പ്. സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷിക്കുന്നതിന്‌ തൊട്ടുമുന്‍വര്‍ഷം പഠിച്ച ക്ലാസ്സിലെ അവസാന പരീക്ഷയില്‍ 50% ല്‍ കൂടുതല്‍ മാര്‍ക്ക്‌ നേടിയതും, വാര്‍ഷിക കുടുംബ വരുമാനം 1 ലക്ഷം രൂപയില്‍ അധികരിക്കാത്തവര്‍ക്കും അപേക്ഷിക്കാം. 30% സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്‌തിരിക്കുന്നു. (കൂടുതല്‍ വിവരങ്ങള്‍ അതാത്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും www.education.kerala.gov.in എന്ന വെബ്‌സൈറ്റില്‍നിന്നും ലഭിക്കും.)

കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പായ ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പിന് അപേക്ഷി
ക്കുന്നതിന് സൂചന പ്രകാരം കേന്ദ്രസർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളതാണ്.
ആയത് (പ്രകാരം ന്യൂനപക്ഷ വിഭാഗം കുട്ടികൾക്കുള്ള പ്രീ-മെട്രിക് സ്കോളർഷിപ്പ് പദ്ധതിയുടെ മാർഗ്ഗനിർദ്ദേശമനുസരിച്ച്, പട്ടികജാതി, പട്ടികവർഗ്ഗം, മറ്റു പിന്നോക്ക വിഭാഗം തുടങ്ങിയ വിഭാഗങ്ങളിലെ കുട്ടികൾ മറ്റേതെങ്കിലും സ്കോളർഷിപ്പ് കൈപ്പറ്റുന്നുവെങ്കിൽ അവർക്ക് പ്രസ്തുതസ്കോളർഷിപ്പിന് അർഹതയില്ലാത്തതാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഒ.ബി.സി പ്രീ-മെട്രിക് സ്കോളർഷിപ്പ്, ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പ് എന്നിവയ്ക്ക് അർഹരായ കുട്ടികൾക്ക് ഏതെങ്കിലും ഒരു സ്കോളർഷിപ്പിന് മാത്രം അപേക്ഷിക്കുന്നതിന് അർഹത ഉണ്ടായിരിക്കുന്നതും, ആയതിൽ മെച്ചപ്പെട്ട സാമ്പത്തിക ആനുകൂല്യമുള സ്കോളർഷിപ്പ് തെരഞ്ഞെടുക്കുന്നതിന് അവസരം ഉണ്ടായിരിക്കുന്നതുമാണ്.

English Summary: Scholarship from one to ten kjaroct0320

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds